വിട പറയുമ്പോള്‍ നെയ്മര്‍ തേങ്ങി കൂടെ മലയാളി മനസ്സും! : FB News
തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കേരളത്തോട് വിട ചൊല്ലി.പതിനായിര കണക്കിന് ആരാധകരുടെയും, പ്രമുഖ വ്യക്തികളുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും അകമ്പടിയില്‍ വിമാനത്താവളത്തില്‍ വെച്ചാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്.
മാധ്യമങ്ങളോടു സംസാരിക്കവെ മലയാളികള്‍ തന്നോട് കാണിച്ച സ്‌നേഹത്തിനു നന്ദി പറയുമ്പോള്‍ പലപ്പോഴും അദ്ദേഹം വിങ്ങി പൊട്ടി.. ഒരു കുട്ടിയെ വീട്ടുകാര്‍ എന്ന പോലെ തന്നെ പരിചരിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ആദ്യമായി അദ്ദേഹം എടുത്തു പറഞ്ഞു.പിന്നെ കൂടെ കൂടെ തന്നെ സന്ദര്‍ശിക്കുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും കാറ്റടിച്ചാല്‍ കറണ്ട് പോകുന്ന ആശുപത്രിയില്‍ ഒന്നും പേടിക്കണ്ട നമ്മുടെ സ്വന്തം സാധനമാ എന്നു പറഞ്ഞു സോളാര്‍ പാനല്‍ ഫിറ്റ് ചെയ്യിച്ച മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കൂടെ ഉള്ള മറ്റു മന്ത്രിമാരോടും ഉള്ള തീര്‍ത്താല്‍ തീരാത്ത കൃതജ്ഞത നെയ്മര്‍ അറിയിച്ചു.
പിന്നീട് തങ്ങളുടെ സ്‌നേഹവും ഐക്യദാര്‍ട്യവും തന്റെ നട്ടെല്ല് ചവിട്ടി വെള്ളമാക്കിയ കൊളംബിയന്‍ കളിക്കാരനെതിരെ മുദ്രാവാക്യം വിളിച്ചും അടച്ചിട്ട കടകളും, നിറുത്തിയിട്ട വാഹനങ്ങളും തല്ലി തകര്‍്ത്തും തങ്ങളുടെ നാട്ടില്‍ കേട്ടിട്ട് പോലുമില്ലാത്ത ഹര്‍ത്താല്‍ എന്ന ഒരു ദിവസം നീണ്ടു നിന്ന പ്രതിഷേധവും സംഘടിപ്പിച്ച ചുവന്ന കോടിയുള്ള പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അത് കൂടാതെ താന്‍ വരുന്നു എന്ന എക്‌സ്‌ക്ലൂസീവ് ന്യൂസ് ആദ്യമായും ഇത് വരെയുള്ള സംഭവങ്ങള്‍ സത്യസന്ധമായും ജനങ്ങളില്‍ എത്തിച്ച അവരുടെ പാര്‍ട്ടി ചാനലിന്റെ ന്യൂസ് ടീമിനും നെയ്മര്‍ നന്ദി പ്രകാശിപ്പിച്ചു.തീവ്രവാദികളെയും തട്ടിപ്പുകാരെയും വരെ യാതൊരു മടിയുമില്ലാതെ അംഗീകരിക്കാന്‍ കേരളം കാണിക്കുന്ന സഹിഷ്ണുത ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം മാതൃക ആണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ടീവിയില്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ കണ്ട മറഡോണയേക്കാള്‍ മഹാനായ മുടി നീട്ടിയ കളിക്കാരനെ അദ്ദേഹം എങ്ങോട്ടോ ഉള്ള ഓട്ടത്തില്‍ ആയതിനാല്‍ കാണാന്‍ പറ്റാത്തതില്‍ ഉള്ള നിരാശയും നെയ്മര്‍ മറച്ചു വെച്ചില്ല. ഇവിടെ നിന്നു പോകുമ്പോള്‍ കൊണ്ട് പോകുന്നത് കേരളീയര്‍ തന്ന സ്‌നേഹവും, പിന്നെ വീട്ടില്‍ പോകുമ്പോള്‍ അമ്മയെ കാണിക്കാന്‍ താന്‍ ഹോസ്പിറ്റലില്‍ ബോറടിച്ചിരുന്നപ്പോള്‍ കണ്ടു ത്രസിച്ചു ഇരുന്നുപോയ നരസിംഹം, വല്യേട്ടന്‍ എന്നീ സിനിമകളുടെ സീഡികളും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു..
എല്ലാ കര്‍ക്കിടകത്തിനും കേരളത്തില്‍ വരുമെന്നും ഇനി വരുമ്പോള്‍ ചവിട്ടി തിരുമ്മലിന് മെസ്സിയെയും കൂട്ടാമെന്ന ഉറപ്പും തന്നാണ് നെയ്മര്‍ യാത്ര ചൊല്ലിയത്.അകത്തോട്ടു പോയ അദ്ദേഹം കൂടെയുള്ള ആരോ എന്തോ ഒന്ന് ചെവിയില്‍ മന്ത്രിച്ചപ്പോള്‍ തിരിച്ച് ഓടി വന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ മൈക്ക് പിടിച്ചു വാങ്ങി തനിക്കു സച്ചിനെ അറിയാമെന്നും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം വിക്കറ്റ് എടുത്തപ്പോള്‍ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു എന്നും സച്ചിന്റെ ടീമായ കേരള ബ്ലാസ്‌റ്റെര്‍സിനു എല്ലാ വിജയാശംസകളും നേരുന്നു എന്നും പറഞ്ഞു മലയാളികളുടെ മനസ്സും കണ്ണും നിറച്ച് കൈ വീശി വീണ്ടും യാത്രയായി..
കടപ്പാട്: കൂട്ടുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ