നസ്രിയയെ റാഗു ചെയ്യുമെന്ന് നടന്‍ ഫര്‍ഹാന്‍
നവ വധൂ വരന്മാര്‍ക്ക് സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒരുക്കുന്ന ന്യൂ ജനറേഷന്‍ ചടങ്ങാണ് ഇന്ന് മാര്യേജ് റാഗിങ്. രസകരമായ പലതും അടുത്തിടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലെ ഒന്നുമല്ല, ആഗ്‌സ്റ്റ് 21 ന് വിവാഹിതരാകാന്‍ പോകുന്ന ഫഹദ് ഫാസിലിനും നസ്‌റിയയ്ക്കും വേണ്ടി ഫഹദിന്റെ സഹോദരങ്ങള്‍ ഒരു കെണി ഒരുക്കുന്നുണ്ട്. പണി നസ്‌റിയ നസീമിനാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഫര്‍ഹാന്‍ ഫാസിലാണ് നസ്‌റിയയ്ക്ക് ഒരു മാര്യേജ് റാഗിങ് തീര്‍ച്ചയായും ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. സഹോദരന്റെ വിവാഹത്തിന് തയ്യാറെടുപ്പിക്കളൊക്കെ എവിടെ വരെ എത്തി എന്ന ചോദ്യത്തിനുള്ള മറുപടി പറഞ്ഞതാണ് ഫര്‍ഹാന്‍.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ