Video Of Day

Breaking News

സെക്സ് വീഡിയോ ആസ്വാദ്യമല്ല, ലൈംഗികത വ്യക്തിപരമായ ശീലമാണ്‌: ലക്ഷ്‌മി ഗോപാലസ്വാമി

അശ്ലീല വീഡിയോകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി ലക്ഷ്‌മി ഗോപാലസ്വാമി. മനോഹരമായ നൃത്തങ്ങളും സിനിമകളും കണ്ടിട്ടുണ്ട്‌, നല്ല സംഗീതം കേട്ടിട്ടുണ്ട്‌. അതെല്ലാം എന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കും. അതുകൊണ്ട്‌ പോണ്‍ സെക്‌സ്‌ ആസ്വാദ്യമാണെന്ന്‌ തോന്നിയിട്ടില്ല. ലൈംഗികത വ്യക്തിപരമായ ശീലമാണ്‌. അതിനെ വ്യക്തിനിഷ്‌ഠമായി അവഗണിച്ചാല്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാം. വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യമാണ്‌ ലൈംഗികത. പലപ്പോഴും പുരുഷ മേല്‍ക്കോയ്‌മയില്‍ നിന്നാണ്‌ ആളുകള്‍ ലൈംഗികതയെ വിലയിരുത്തുന്നത്‌. അത്‌ മാറണം.

വേദകാലഘട്ടത്തിലെ ക്ഷേത്രങ്ങളില്‍ രതിക്രീഡകളുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും ഉണ്ടായിരുന്നു. അന്നും ഇന്നും സ്‌ത്രീകളും കുട്ടികളും അടക്കം അത്‌ കാണുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ്‌ അവ ഒരുക്കിയിരുന്നത്‌. ഇന്നിപ്പോള്‍ സെക്‌സിന്‌ അമിത പ്രാധാന്യം നല്‍കുകയാണ്‌ ആളുകള്‍. ഞാന്‍ ഓഷോയുടെ ആരാധികയാണ്‌.

അദ്ദേഹത്തെ സംബന്ധിച്ച്‌ സ്‌നേഹത്തിന്റെ ഭാഗം മാത്രമാണ്‌ ലൈംഗികത. ലൈംഗിക വിരക്തിയിലൂടെ എന്‍ലൈറ്റ്‌മെന്റിലേക്ക്‌ എത്താവുന്ന സാധ്യതകളെ കുറിച്ചാണ്‌ ഓഷോ പറഞ്ഞത്‌. പക്ഷെ, അത്‌ തെറ്റിദ്ധരിക്കപ്പെട്ടു. വിവാഹത്തെക്കുറിച്ച്‌ ഓഷോയുടെ ഒരു പുസ്‌തകമുണ്ട്‌. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ജീവിതം സ്വര്‍ഗതുല്യമാകും-തെന്നിന്ത്യയിലെ പ്രശസ്‌തമായ ഒരു വനിതാ മാസികയ്‌ക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു.

കടപ്പാട്: വനിത

അഭിപ്രായങ്ങളൊന്നുമില്ല