ഫേസ്ബുക്കില്‍ പ്രചരിച്ച എന്റെ രണ്ടാം വരന് വില്ലന്റെ രൂപമായിരുന്നു: കാവ്യാ മാധവന്‍
തന്നെ വീണ്ടും കല്യാണം കഴിപ്പിക്കുക എന്നതാണു വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുന്നവരുടെ ഉദ്ദേശ്യമെന്നു നടി കാവ്യാമാധവന്‍. പുനര്‍വിവാഹമെന്ന പേരില്‍ തന്‍റെ ഫോട്ടോയൊടൊപ്പം മറ്റൊരു ഫോട്ടോ ചേര്‍ത്തുവച്ചു വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്നാണു പ്രതീക്ഷ.
21 മുതല്‍ 23 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സിന്‍റെ (കൊക്കോണ്‍) ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് ലാഘവത്തോടെ കാണരുത്. ഇതു പിന്നീടു വലിയ ആപത്തിലേക്ക് നീങ്ങും. ഫേസ്ബുക്കില്‍ തന്‍റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ തന്നെ നേരിട്ടു കാണുമ്പോള്‍ വലിയ പരിചയഭാവത്തിലാണു സംസാരിക്കാറുള്ളത്. ഞാന്‍ അവരോട് സംസാരിച്ചതു പോലെയാണു പലരും പെരുമാറുന്നത്. എന്നാല്‍ അവ വ്യാജ അക്കൗണ്ടുകളാണെന്ന് പലരും മനസിലാക്കുന്നില്ല. ഇപ്പോള്‍ ഔദ്യോഗിക പേജ് വെരിഫൈ ചെയ്തതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ കുറഞ്ഞെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഫറന്‍സിന്‍റെ ലോഗോ നടന്‍ ജയറാം പ്രകാശനം ചെയ്തു. അനുവാദം കൂടാതെ ആരുടെ ചിത്രവും ക്യാമറയില്‍ പകര്‍ത്തരുതെന്നാണു മകന്‍ കാളിദാസന് താന്‍ നല്‍കിയ ഉപദേശമെന്നും അത് അവന്‍ പാലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് വെസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സൗത്ത് സോണ്‍ എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് എബ്രഹാം, കൊച്ചി റേഞ്ച് ഐജി അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി സ്വാഗതവും തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ