കാമുകിക്ക് പട്ടിയെ ഇഷ്ടമല്ല, ഇഷ്ടമൃഗത്തെപ്പറ്റി ഓണ്‍ലൈനില്‍ പരസ്യമിട്ട് കാമുകന്‍
പട്ടിയെ ഇഷ്ടമാണെങ്കിലും കാമുകിക്ക് പട്ടിയെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തു ചെയ്യും. കാമുകിയ്ക്ക് തന്റെ ഇഷ്ടമൃഗത്തെ വെറുപ്പാണെന്ന് പറഞ്ഞതോടെ പട്ടിയെക്കുറിച്ച് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരിക്കുകയാണ് കാമുകന്‍. എച്ച്.വൈ.ഡി പെറ്റ് അഡോപ്ഷന്‍ എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റിയിലാണ് പരസ്യം വന്നിരിക്കുന്നത്.
പട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ചെറിയ വിശദീകരണം നല്‍കിയ പരസ്യത്തില്‍ നാലു വര്‍ഷമായി തനിക്കൊപ്പമുള്ള പട്ടിക്ക് പരിശീലനമൊന്നും നല്‍കിയിട്ടില്ലെന്നും എന്നാല്‍ അത് കടിക്കില്ലെന്നും വ്യക്തമാക്കുന്നു. നീണ്ട മുടിയുള്ള പട്ടി താന്‍ ജോലി ചെയ്യുന്ന സമയത്ത് കിടന്നുറങ്ങുമെന്നും പട്ടിയുടെ ഇഷ്ട ഭക്ഷണവും പോസ്റ്റില്‍ പറയുന്നുണ്ട്.
എന്നാല്‍ പോസ്റ്റിന്റെ അവസാനമാണ് വായനക്കാരെയെല്ലാം ഞെട്ടിച്ചുകൊണ്ടുള്ള ട്വിസ്റ്റ് കടന്നു വരുന്നത്. അതുകൊണ്ട് തന്റെ സ്വാര്‍ത്ഥമതിയും ക്രൂരയുമായ കാമുകിയെ ആവശ്യമുള്ളവര്‍ എടുത്തോളൂ എന്നും തനിക്കും തന്റെ പട്ടിക്കും അവരെ ആവശ്യമില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പട്ടിയുടെ ചിത്രം കണ്ട് വാങ്ങാനുദ്ദേശിച്ച് വായിക്കുന്നവരെ അമളിയിലാക്കുകയാണ് പോസ്റ്റ് എന്ന് പിന്നീട് മാത്രമേ ബോധ്യപ്പെടൂ.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ