തുണിയില്ലാത്തവരുടെ ഈ കാര്‍ കഴുകല്‍ മുതിര്‍ന്നവര്‍ക്ക് മാത്രം
ചൈനയിലെ ബെയ്ജിങ്ങിലെ ഒരു ഓട്ടോമോട്ടിവ് മെയിന്റനന്‍സ് സെന്റര്‍ അഥവാ വര്‍ക്ക്‌ഷോപ്പാണു രംഗം. കാര്‍ സര്‍വീസ് ചെയ്‌തെടുത്ത് കഴുകിത്തുടച്ച് കുട്ടപ്പനാക്കിക്കൊണ്ടു നടക്കാന്‍ പഴയ പോലെ ആര്‍ക്കും താല്പര്യമില്ലാതായ സമയം. കട പൂട്ടിപ്പോകുന്ന അവസ്ഥയായിരിക്കുന്നു. ഇനി അറ്റകൈ പ്രയോഗിക്കാതെ രക്ഷയില്ല. പിന്നെയൊന്നുമാലോചിച്ചില്ല, വര്‍ക്ക്‌ഷോപ്പ് മുതലാളി ഒരു കൊടുംപ്രയോഗമങ്ങു നടത്തി. സംഗതി അല്പം 'എ ആണ്. എന്നാലെന്താ, വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ ഇപ്പോള്‍ കാര്‍ കഴുകിക്കാന്‍ ചൈനാക്കാര്‍ ക്യൂവാണ്. ഒപ്പം കടയില്‍ സന്ദര്‍ശകരെത്തട്ടി നടക്കാന്‍ പോലും പറ്റാതായി.
കഞ്ഞികുടിച്ചു പോകാന്‍ വേണ്ടി ചൈനീസ് മുതലാളി നടത്തിയ തന്ത്രം നാലു നേരം ബിരിയാണി കഴിക്കാനുള്ള വകയൊരുക്കിക്കൊടുക്കുകയാണുണ്ടായത്. അതായത്, മുതലാളി കുറച്ച് ലോക്കല്‍ മോഡലുകളെ വാടകയ്‌ക്കെടുത്തു. എന്നിട്ട് ബിക്കിനി മാത്രം അണിയിച്ച് കാര്‍ കഴുകിക്കാന്‍ നിര്‍ത്തിച്ചു. ഈ കാര്‍ കഴുകല്‍ കലാപരിപാടി കാണാന്‍ സന്ദര്‍ശകരെയും അനുവദിച്ചു. ആവശ്യമുള്ളവര്‍ക്ക് ഫോട്ടോ എടുക്കാം, വിഡിയോയും പിടിക്കാം.
കാറൊന്നിന് കഴുകാന്‍ മാത്രം കൂലി 880 യുവാന്‍ അഥവാ 142 ഡോളര്‍.(ഏകദേശം 7200ലധികം രൂപ വരും) കാര്‍ വാക്‌സിങ്ങോ മറ്റോ സര്‍വീസിങ്ങിനോ ഒന്നുമല്ല, വെറുതെ കഴുകാന്‍ വേണ്ടി മാത്രം. സാധാരണ ഗതിയില്‍ ഒരു ഫുള്‍ സര്‍വീസിങ്ങിനു തന്നെ 30 യുവാനേ ചൈനയില്‍ ചെലവുള്ളൂ. ചെറുതും വലുതുമായി ചറപറ കാറുകള്‍ വന്നു നിറഞ്ഞതോടെ ആകെക്കൂടിയുള്ള രണ്ട് മോഡലുകള്‍ കാറുകഴുകി ഒരു പരുവമായി. അതോടെ മുതലാളി ഒരു തീരുമാനത്തിലെത്തി. ഇനി ലക്ഷ്വറി കാറുകള്‍ മാത്രമേ കഴുകിക്കൊടുക്കൂ. എന്നിട്ടും തിരക്കിനൊരു കുറവുമുണ്ടായില്ല. ലംബോര്‍ഗിനിയും മസെരാറ്റി കാറുകളുമൊക്കെ വന്നു നിറഞ്ഞു.
അതിനിടെ, ചൈനയിലെ സദാചാരഗുണ്ടകളെല്ലാം ഈ കാറുകഴുകലിനെതിരെ തിരിഞ്ഞു. സംഗതി വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയായി, ചീത്തവിളിയായി. 'ഇനി എവിടെയാണു ജോലിയെന്നു ചോദിച്ചാല്‍ കാര്‍ സര്‍വീസ് സെന്ററിലാണെങ്കില്‍ പെണ്‍കുട്ടികള്‍ പലരും പുറത്തുപറയാന്‍ മടിക്കുമെന്നു വരെയായി കമന്റ്. പക്ഷേ ബിക്കിനിപ്പിള്ളേരെ വച്ച മുതലാളിക്കു മാത്രം ഒരു കുലുക്കവുമില്ല-കൂടുതല്‍ ബിക്കിനിപ്പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിലാണ് കക്ഷി. മാത്രവുമല്ല അവര്‍ക്ക് പ്രത്യേക പരിശീലനവും കൊടുക്കാന്‍ പോവുകയാണത്രേ!
കടപ്പാട്: മനോരമന്യൂസ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ