Video Of Day

Breaking News

കല്യാണത്തെ ഭയന്ന് ലക്ഷ്മി മേനോന്‍, വിവാഹിക്കാതെ ജീവിക്കും

ലക്ഷ്മി മേനോന്‍ സഇതെന്ത് ഭാവിച്ചാ! വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ചിലര്‍ പറയും പതുക്കെ മതി, മറ്റു ചിലര്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നും. എന്നാല്‍ ലക്ഷ്മി മേനോന്‍ ഇക്കാര്യത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.

താരസുന്ദരി വിവാഹമേ കഴിക്കുന്നില്ലത്രേ. കല്യാണം കഴിക്കാതെ ജീവിതത്തില്‍ വിജയംകൊയ്തവര്‍ നിരവധിയുണ്ടെന്നും അവരുടെ പാത പിന്തുടരാനാണ് തന്റെ ആഗ്രഹമെന്നും ലക്ഷ്മി പറയുന്നു. കല്യാണം കഴിഞ്ഞ് ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുന്ന ദമ്പതികളുടെ അവസ്ഥ കണ്ടിട്ടാണോ ലക്ഷ്മിയുടെ അഭിപ്രായപ്രകടനമെന്നൊരു സംശയം.

മലയാളിയാണെങ്കിലും തമിഴിലായിരുന്നു ലക്ഷ്മിയുടെ തലവര തെളിഞ്ഞത്. ആദ്യ ചിത്രമായ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ശേഷം തമിഴിലേയ്ക്ക് ചേക്കേറുകയായിരുന്നു.  ആദ്യ തമിഴ് ചിത്രമായ കുംകിയിലൂടെ തമിഴിലെ ഭാഗ്യതാരമായി ലക്ഷ്മി മാറി. കുട്ടിപ്പുലി, പാണ്ഡ്യനാട്, നാന്‍ സിഗപ്പു മനിതന്‍ തുടങ്ങിയവയാണ് ലക്ഷ്മിയുടെ പ്രധാനചിത്രങ്ങള്‍. അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റും സൂപ്പര്‍ ഹിറ്റും. ജോഷി സംവിധാനം ചെയ്ത് ദിലീപ് മുഖ്യവേഷത്തിലെത്തിയ അവതാരത്തിലൂടെ ലക്ഷ്മി മേനോന് മലയാളത്തില്‍ രണ്ടാംവരവ് അറിയിച്ചിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല