മകന്‍ സ്വയം തീകൊളുത്തിയത് ഫേസ്ബുക്കിലിടാന്‍ വീഡിയോയെടുത്ത അമ്മ അറസ്റ്റില്‍
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി മകന്‍ സ്വയം തീകൊളുത്തിയത് റിക്കോഡ് ചെയ്ത അമ്മ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് നാടകീയമായ സംഭവം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി മകന്‍ സ്വയം തീകൊളുത്തുന്നത് റിക്കോഡ് ചെയ്യാന്‍ സഹായിച്ചതിനാണ് ജാനി ലെചിലി എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ഫയര്‍ ചലഞ്ച് എന്ന് സ്വയം പേരിട്ട വീഡിയോയ്ക്ക് വേണ്ടിയായിരുന്നു പതിനാറുകാരനായ മകന്റെ സാഹസിക പ്രകടനമെന്ന് പൊലീസ് വ്യക്തമാക്കി. നെഞ്ചിലും കഴുത്തിലും പൊള്ളലേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മകന്‍ ചെയ്യുന്നത് വളരെ അപകടം പിടിച്ച കൃത്യമാണെന്ന് അറിഞ്ഞിട്ടും അത് തടയാതെ റിക്കോര്‍ഡ് ചെയ്തതിനാണ് അമ്മയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആളാകാന്‍ ശരീരത്തില്‍ തീകൊളുത്തി കളിക്കുന്ന പ്രകടനം വ്യാപകമാകുന്നതായും പൊലീസ് അറിയിച്ചു. ദേഹത്ത് വേഗം കത്തിപടരുന്ന ദ്രാവകം ഒഴിച്ചതിനു ശേഷം തീകൊളുത്തി, ആളിപ്പടരുന്നത് റിക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കിലിടുന്നത് വ്യാപകമാക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ