Video Of Day

Breaking News

പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനു 45% സ്ത്രീകളും രതിമൂര്‍ച്ഛ അഭിനയിക്കുന്നു

ന്യൂയോര്‍ക്ക്: ഒരിക്കല്ലെങ്കിലും സെക്സ്റ്റിംഗ് ചെയ്യാത്തവര്‍ കുറവായിരിക്കും. കമിതാക്കള്‍ക്കിടയില്‍ സെക്സ്റ്റിംഗ് ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. സെക്സ്റ്റിംഗിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നവരെയും കാണാം. എന്നാല്‍, ലൈംഗികത നിറഞ്ഞ സന്ദേശങ്ങള്‍ അയക്കുന്നവരില്‍ നല്ലൊരു ശതമാനവും പങ്കാളിയെ കബിളിക്കുന്നതായാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ മിഷലെ ഡ്രുയിന്‍ പറയുന്നത്.

സെക്സ്റ്റിംഗില്‍ സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളില്ലന്നാണ് സര്‍വേയില്‍ നിന്നും വ്യക്തമായത്. സെക്സ്റ്റിംഗിലൂടെ രതിമൂര്‍ച്ഛയിലെത്തിയതായി സ്ത്രീകള്‍ അവകാശപ്പെടാറുണ്ടെങ്കിലും 45 ശതമാനവും പങ്കാളിയെ സന്തോഷിപ്പിക്കാന്‍ നുണ പറയുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്‍മാര്‍ ഭേതമാണ്. 24 ശതമാനം മാത്രമേ നുണ പറയാറൊള്ളു. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ രതിമൂര്‍ച്ഛയിലെത്തിയതായി അഭിനയിക്കുന്നതെന്നാണ് സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് പ്രൊഫസര്‍ പറഞ്ഞു.

അതേസമയം, സെക്സ്റ്റിംഗ് മടക്കുമ്പോളും ചിലര്‍ നുണ പറയുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികളാണ് സെക്സ്റ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. സെക്സ്റ്റിംഗില്‍ നുണ പറയുന്നത് ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്. കമ്പ്യൂട്ടേഴ്‌സ് ഇന്‍ ഹ്യുമന്‍ ബിഹേവിയര്‍ ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ സര്‍വേയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല