Video Of Day

Breaking News

കുറച്ചു ശബ്ദമുണ്ടാക്കാമോ? ഫോണ്‍ ചാര്‍ജ് ചെയ്യാനാ!

വൈദ്യുതി വേണ്ട, ശബ്ദം ഉപയോഗിച്ചും സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന് കിടിലന്‍ കണ്ടുപിടിത്തം. ട്രാഫിക് കുരുക്കിന്റെയും പാട്ടിന്റെയും ആര്‍ത്തിരമ്പുന്ന ഫുട്‌ബോള്‍ മൈതാനത്തിന്റെയും ശബ്ദം നിങ്ങളുടെ മൊബൈലിനെ കേള്‍പ്പിക്കൂ, അത് ഊര്‍ജം സംഭരിക്കും!  ഈ 'ശബ്‌ദോര്‍ജ ചാര്‍ജിങ് സാങ്കേതിക വിദ്യയുമായി അത്ഭുതപ്പെടുത്തുകയാണ് ക്വീന്‍ മേരി സര്‍വകലാശാല ഗവേഷകരും നോക്കിയയും.

സിങ്ക് ഓക്‌സൈഡിന്റെ പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തിയാണ് ശബ്ദ ചാര്‍ജിങ്. ഫോണില്‍ 'നാനോറോഡ് രൂപത്തില്‍ വിന്യസിച്ചിട്ടുള്ള സിങ്ക് ഓക്‌സൈഡ് ശബ്ദത്തില്‍ നിന്നു വോള്‍ട്ടേജ് ഉല്‍പാദിപ്പിക്കും. ഫോണ്‍ ഉടമയുടെ സ്വന്തം ശബ്ദം ഉപയോഗിച്ചുപോലും നാനോറോഡില്‍ ചലനങ്ങള്‍ ഉണ്ടാക്കാം. ഇങ്ങനെ ഉണ്ടാകുന്ന വൈദ്യുതിയിലൂടെ ഫോണിന് ഊര്‍ജം സംഭരിക്കാം.
കടപ്പാട്: മനോരമന്യൂസ്

അഭിപ്രായങ്ങളൊന്നുമില്ല