കാറില്‍ പെണ്‍കുട്ടികളുമായി അനാശാസ്യം; നഷ്ടമായത് ഒരു ജീവന്‍; സി.ഐക്കെതിരായ നടപടിയില്‍ ദുരൂഹത
ചടയമംഗലം: ചടയമംഗലം എം.സി റോഡിലെ ചടയമംഗലം നെട്ടേത്തറയില്‍ നടന്ന റോഡപകടവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്ധ്യോഗസ്‌ഥനായ കടയ്‌ക്ക്ല്‍ സി.ഐ റിയാസിനെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ ദുരൂഹതയെന്ന് ആരോപിച്ചു നെട്ടേത്തറ പൗരസമതി രംഗത്ത്. 2014 ജൂലൈ 21നു നടന്ന റോഡപകടം നിരാലംബരായ ഒരു കുടുംബത്തിന്റെ അത്താണിയായ ജഗന്നാഥന്റെ ജീവന്‍ അപഹരിച്ചു. ഇതു സാധാരണ റോഡപകടമല്ല. ഒരു സിഫ്‌റ്റ് കാറില്‍ രണ്ടു പെണ്‍കുട്ടികളുമായി രണ്ടു യുവാക്കള്‍ അനാശാസ്യങ്ങള്‍ നടത്തി മുന്നേറുമ്പോള്‍ റോഡിന്റെ സൈഡില്‍ക്കൂടി പോവുകയായിരുന്ന ജഗന്നാഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുന്നോട്ടുപോയ കാര്‍ അരകിലോമീറ്റര്‍ കഴിഞ്ഞാണു നിര്‍ത്തിയത്.
കാറില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി മാലിക്കാരിയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. പക്ഷെ പോലീസ് സ്‌ഥലത്തെത്തുന്നതിനു മുമ്പു രണ്ടു പെണ്‍കുട്ടികളേയും രക്ഷപെടുത്തിയതിനുശേഷമാണ് ഈ യുവാക്കള്‍ പോലീസിനു മുമ്പില്‍ ഹാജരായത്. അപകടമുണ്ടാക്കിയ സ്വിഫ്‌റ്റ് കാറില്‍ അനാശാസ്യം കണ്ടവരുണ്ട്. ഇതു വെറുമൊരു റോഡപകടമാക്കി തേയ്‌ച്ചുമാച്ചു കളയാന്‍ പോലീസ് അധികാരികളും രാഷ്‌ട്രീയനേതൃത്വവും ശ്രമിക്കുന്നതായി പൗരസമതി സംശയിക്കുന്നു. അന്യദേശ പെണ്‍കുട്ടി ഉള്‍പ്പെടുന്ന ഒരു പെണ്‍വാണിഭ റാക്കറ്റ് ഇതിലുള്‍പ്പെടുന്നു.
ഈ അപകടത്തിന്‍ന്റെ ദുരൂഹത സ്‌ഥലത്തെത്തിയ പോലീസിനോട് നെട്ടേത്തറയില്‍ ജനങ്ങള്‍ ശക്‌തമായ സൂചിപ്പിച്ചിട്ടും പെണ്‍കുട്ടികളടക്കമുള്ള പ്രതികളെ സ്‌റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യാന്‍പോലും പോലീസ് തയാറായില്ല. മാത്രമല്ല യുവാക്കളില്‍ നിന്നും പിടിച്ചെടുത്ത ടാബ്‌ലെറ്റുകള്‍ സൈബര്‍ സെല്ലുവഴി പരിശോധന നടത്തുന്നതിനു പകരം ഉന്നത രാഷ്‌ട്രീയ പോലീസ് ഇടപടെലിനെ തുടര്‍ന്നു മടക്കി നല്‍കിയെന്നറിയുന്നു. അന്വേഷണത്തിനു നേതൃത്വം നല്‍കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ പ്രതികളിലൊരാളുടെ ബന്ധുവിനെ ആക്ഷേപിച്ചു എന്ന പരാതിയുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തു.
ഈ കേസിന്റെ അന്വേഷണം നീതിക്കും നിയമത്തിനും അനുസൃതമായി നടക്കണമെന്നു നെട്ടേത്തറ പൗരസമിതി ആവശ്യപ്പെട്ടു. പൗരസമിതിയും നാട്ടുകാരും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കാനും പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചതായി പൗരസമിതി ഭാരവാഹികളായ മധുസൂദനന്‍പിള്ള, ബി. രാമചന്ദ്രന്‍, വി.എസ്. ഉണ്ണികൃഷ്‌ണന്‍, ആര്‍.സി. അജീഷ്, ഷിബു തുടങ്ങിയവര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ