മഞ്‌ജുവാര്യരെ ഉപേക്ഷിക്കണമെന്ന് പറഞ്ഞവരുണ്ട്: കനിഹ
മഞ്‌ജുവാര്യര്‍ ഏകപക്ഷീയ പ്രകടനം നടത്തിയ ചിത്രത്തിലെ ചെറിയ വേഷം ഒരു തരത്തിലും ഖേദമുണ്ടാക്കുന്നില്ലെന്ന് നടി കനിഹ. ഹൗ ഓള്‍ഡ് ആര്‍ യൂ വില്‍ മഞ്‌ജുവിന്റെ സുഹൃത്തിന്റെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചതിനെ മഞ്‌ജുവിന്റെ ആരാധിക എന്ന നിലയില്‍ ഭാഗ്യമെന്നാണ് കരുതുന്നതെന്നും കനിഹ പറഞ്ഞു.
മഞ്‌ജുവിന്റെ തിരിച്ചുവരവ് എന്ന നിലയില്‍ മഞ്‌ജുവിലേക്ക് മാത്രം ഫോക്കസ് പോകുന്ന ഒരു ചിത്രത്തിന്റെ ഭാഗഭാക്കാകേണ്ടെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ മഞ്‌ജുവിന്റെ വഴികാട്ടിയാകുന്ന സൂസന്‍ എന്ന കഥാപാത്രം തനിക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു. ഒരു കോര്‍പ്പറേറ്റ് ജീവനക്കാരിയുടെ വേഷം മലയാളത്തിലെ തന്റെ പതിവ് വേഷങ്ങളില്‍ നിന്നും വിഭിന്നമായിരുന്നെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്‌തമാക്കിയത്.
മലയാളത്തില്‍ ജയറാമിനൊപ്പം ഭാഗ്യദേവതയിലും മമ്മൂട്ടിക്കൊപ്പം പഴശ്ശിരാജയിലും അഭിനയിച്ച കനിഹയ്‌ക്ക് വിവാഹം തമിഴില്‍ ഭാരമായി മാറിയിരിക്കുകയാണ്. വിവാഹിതയായതോടെ തമിഴില്‍ തനിയ്‌ക്ക് അവസരങ്ങള്‍ കുറഞ്ഞു എന്നാല്‍ മലയാളത്തില്‍ ഇത്തരമൊരും അവസ്‌ഥ ഉണ്ടായിട്ടേയില്ലെന്ന് കനിഹ തന്നെ പറയുന്നു. വിവാഹിതരായ നായികമാരോട് തമിഴ് സിനിമാ ലോകം കാട്ടുന്ന അകല്‍ച്ച മലയാളം കാട്ടുന്നില്ലെന്നാണ് ഈ നടിയുടെ അഭിപ്രായം .
ഒരു നടിയെന്ന നിലയില്‍ തനിയ്‌ക്ക് ഏറെ നല്ല അവസരങ്ങള്‍ തന്നത് മലയാളം സിനിമയാണെന്ന് കനിഹ സംശയമില്ലാതെ പറയും. ജയറാമിനൊപ്പം ഒന്നിച്ച ഭാഗ്യദേവത ഭാഗ്യമായ കനിഹയ്‌ക്ക് പുതിയചിത്രത്തിലെ നായകനും ജയറാമാണ്. ജയറാമിനൊപ്പം ഇത് മൂന്നാമത്തെ ചിത്രത്തിലാണ് കനിഹ അഭിനയിക്കുന്നത്. നേരത്തേ മൈ ബിഗ് ഫാദറിലും ജയറാമിന്റെ നായിക കനിഹയായിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ