Video Of Day

Breaking News

ലണ്ടന്‍ യാത്രയില്‍ സംഭവിച്ചതെന്ത് ?; ബൈജു നായരുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കേരളം  ഏറെ ചർച്ച ചെയ്ത  മൂവർ  സംഘത്തിൻറെ  ലണ്ടന്‍ യാത്രയിലുണ്ടായ  അഭിപ്രായ ഭിന്നതകളെ കുറിച്ച് ബൈജു എന്‍ നായരുടെ വെളിപ്പെടുത്തലുകൾ   സംഘത്തലവനായ സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് വേർപിരിയലിന് കാരണം എന്ന് ബൈജു നേരത്തെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു.
  എന്നാല്‍ സുരേഷ് ജോസഫ്‌ തന്നെ വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് ബൈജു എന്‍ നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. റെഡ്‌ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജുവിന്റെ വെളിപ്പെടുത്തല്‍.   സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് ലാല്‍ ജോസിന്റെ ആരാധകരോട് സുരേഷ് ജോസഫ് മോശമായി പെരുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സെന്റ് പീറ്റേഴ്‌സ ബർഗിൽ ലാൽ ജോസിനെ  കാണാൻ വന്ന ആരാധകരോട് സുരേഷ് ജോസഫ് വളരെ മോശമായി പ്രതികരിച്ചു.  ഇതേത്തുടർന്ന് സുരേഷ് ജോസഫിനോട് താൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു    എന്നാൽ തന്റെ സ്വപ്നമാണ് ഈ യാതയെന്നും എത്ര  സഹിച്ചിട്ടാണെങ്കിലും യാത്ര പൂർത്തിയാക്കണമെന്നും ലാൽ ജോസ് പറഞ്ഞു .ലാല്‍ ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യാത്ര തുടരാമെന്ന് തീരുമാനിചെങ്കിലും സുരേഷ് ജോസഫ് നിസ്സഹകരണം തുടർന്നു    വേണമെങ്കില്‍ ലാല്‍ ജോസിനും യാത്രയവസാനിപ്പിക്കാമെന്ന നിലപാടിലായിരുന്നു സുരേഷ് ജോസഫ്‌   സ്‌പോൺസർഷിപ്പ് പൂർണമായും കൊണ്ടുവന്ന ലാല്‍ ജോസിനും വേണമെങ്കില്‍ യാത്രയവസാനിപ്പിക്കാമെന്ന വിചിത്ര നിലപാടിലായിരുന്നു സുരേഷ് ജോസഫെന്ന് ബൈജു എൻ നായർ പറയുന്നു.  ഒടുവില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വെച്ച് ലാല്‍ ജോസിനോട് യാത്ര തുടരണമെന്നും ചില രാജ്യങ്ങളൊക്കെ കണ്ട് ഞാൻ  തിരിച്ചു പോകുമെന്ന്  പറയുന്ന നിമിഷം തന്നെ സുരേഷ് ജോസഫ് തന്റെ ലഗേജുകൾ കാറിൽ നിന്നും ഇറക്കി    സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന മഹാനഗരത്തിന്റെ ഏതോ മൂലയില്‍ തന്നെ ഇറക്കി വിട്ട് സുരേഷ് ജോസഫ്‌ വാഹനം ഓടിച്ചു പോയതായും ബൈജു പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല