Video Of Day

Breaking News

അവളെ കണ്ടുകിട്ടിയത് അര്‍ദ്ധ നഗ്നയായി, ഒരു വീടിന്റെ പോര്‍ച്ചില്‍ നിന്ന്

മിഷിഗണ്‍: വ്യാഴാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തി. പോലിസിന്റെ നീണ്ട തെരച്ചിലിനൊടുവില്‍ ഹെയ്ലി ടര്‍ണര്‍ എന്ന18 കാരിയെ അവരുടെ വീട്ടില്‍നിന്നും 40 മൈല്‍ അകലെ അര്‍ദ്ധനഗ്നയായി ഇന്നലെ ഉച്ചക്ക് 2:30ന് കണ്ടെത്തി. നോട്രെ ഡേം അക്കാഡമി വിദ്യാര്‍ത്ഥിനിയാണ് ഹെയ്ലി.
സംഭവം ഇങ്ങനെ: വീട്ടിലിരുന്നു ബോറടിച്ചപ്പോള്‍ ഹെയ്ലിക്കു തോന്നി ഒരു സിനിമ കണ്ടാലോ എന്ന്. അതിനായി അവള്‍ അടുത്തുള്ള സിനിമകള്‍ വാടകക്ക് കൊടുക്കുന്ന ഒരു കടയിലേക്ക് പോയി. സിനിമ മപ്പറ്റ്‌സ് മോസ്‌റ്റ് വാണ്ടഡ് ആന്‍ഡ് ഡിവേര്‍ജെന്റ്;) വാടകക്കെടുത്ത് തന്റെ കാറില്‍ തിരികെ വീട്ടിലേക്ക് വരികയായിരുന്നു. വരുന്ന വഴിക്ക് അവളുടെ സെല്‍ ഫോണിക്കൂടി സുഹൃത്തുമായി സംസാരിക്കുന്നുമുണ്ടായിരുന്നു. പൊടുന്നനെ അവള്‍ വഴിയരികില്‍ ഒരു കാഴ്ചകണ്ടു, ഒരു മനുഷ്യന്‍ ഒരു കുഴിയില്‍ കിടക്കുന്നു. പെട്ടെന്ന് തന്റെ ഉള്ളിലെ മനുഷ്യത്വം ഉയിര്‍ത്തെഴുന്നേറ്റു. ഹെയ്ലി അക്കാര്യം തന്റെ സുഹൃത്തിനോട് പറഞ്ഞു; ഇതാ ഒരു മനുഷ്യന്‍ കുഴിയില്‍ കിടക്കുന്നു; അദ്ദേഹത്തിന് എന്തുപറ്റിയെന്ന് ഞാനൊന്ന് നോക്കിയിട്ടു വരാം. അവള്‍ ഫോണില്‍ സുഹൃത്തുമായി സംസാരം തുടര്‍ന്നുകൊണ്ട് വാഹനം സൈഡ് ചേര്‍ത്ത് നിര്‍ത്തി അയാള്‍ കിടന്നിരുന്ന കുഴിയെ ലക്ഷ്യമാക്കി നടന്നു. കുഴിക്കരികെ എത്തിയതും അവള്‍ ഞെട്ടിപ്പോയി; കുഴിയില്‍ കിടന്നിരുന്ന ആ മനുഷ്യന്‍ ഒരു തോക്ക് തന്റെ നേരെ ചൂണ്ടുന്നു. ആ ഞെട്ടല്‍ അവള്‍ തന്റെ സുഹൃത്തിനോട് വിശദീകരിക്കുകയും ചെയ്തു: ;അയാളുടെ കൈയ്യില്‍ തോക്കുണ്ട്;. അതോടെ ഫോണ്‍ കട്ടായി.
സംശയം തോന്നിയ സുഹൃത്ത് ഉടനെ തന്നെ അവളുടെ വീട്ടില്‍ അറിയിക്കുകയും, അവര്‍ അവള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തെരച്ചിലില്‍ അവളുടെ കാര്‍ ഡോര്‍ തുറന്ന് വഴിയരികില്‍ കിടക്കുന്നതായി കണ്ടെത്തി. എന്നാല്‍ ഹെയ്ലിയുടെ യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് വിഷമിച്ച മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തില്‍ പോലീസ് നായ്ക്കളും, ഹെലിക്കോപ്റ്ററുകളും കൂടാതെ എഫ്.ബി.ഐ ഏജെന്റ്സ് വരെ ഉള്‍പ്പെട്ടു.
നീണ്ട 17 മണിക്കൂറുകള്‍ അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കുമ്പോള്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍കോള്‍ കിട്ടി. നിങ്ങളുടെ മകളെ സുരക്ഷിതയായി കണ്ടെത്തിയിരിക്കുന്നു.
അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും 40 മൈല്‍ അകലെ ഇന്നലെ ഉച്ചക്ക് 2:30ന നാണ് പോലീസ് ഹെയ്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഹെയ്ലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് പറഞ്ഞു, കുഴിയില്‍ കിടന്നിരുന്ന മനുഷ്യന്‍ ഹെയ്ലിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന്. എന്നാല്‍ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തുമ്പോള്‍ ഹെയ്ലിക്ക് മേല്‍വസ്ത്രം ഇല്ലായിരുന്നു. ശരീരം മുഴുവന്‍ പരുക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ആ യാത്രയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ അവള്‍ കാ റിന്റെ ഡോര്‍ തുറന്ന് എടുത്തു ചാടുകയും, അത് ആ ദേശവാസിയായ ഒരു സ്ത്രീ കാണുകയുമുണ്ടായി. തുടര്‍ന്ന് അവര്‍ ഹെയ്ലിയെക്കൂട്ടി തന്റെ വീടിന്റെ പോര്‍ച്ചില്‍ ഇരുത്തിയിട്ട്, പോലീസിനെയും മാതാപിതാക്കളെയും വിവരമറിയിച്ചു. സ്ത്രീക്ക് തന്റെ മാതാവിന്റെ സെല്‍ഫോണ്‍ നമ്പറും ഹെയ്ലി നല്‍കിയിരുന്നു. എന്തായാലും അത്ഭുതകരമായി രക്ഷപെട്ട ഹെയ്ലി ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.മകളെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഹെയ്ലിയുടെ കുടുംബം.
കടപ്പാട്: യുഎസ് മലയാളി

അഭിപ്രായങ്ങളൊന്നുമില്ല