Video Of Day

Breaking News

ജനപ്രധിനിധിയുടെ ഭർത്താവിനെ ബഹുമാനിച്ചില്ല; 17-കാരന്റെ കൈപ്പത്തി വെട്ടി

rep image
മധുര:പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് 17-കാരന്റെ കൈപ്പത്തി വെട്ടി

വിരുധുനഗറിൽ  നരിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ദേവിയുടെ ഭർത്താവ് കൃഷ്ണൻ നടന്നുപോകുമ്പോൾ 17കാരനായ കാർത്തിക് എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ചാണ് കൃഷ്ണൻ പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടു പ്രശ്‌നം ഒതുക്കിതീർത്തിരുന്നു.

കൃഷ്ണനും സംഘവും മകനെ അപായപ്പെടുത്തുമെന്ന് പേടിച്ച് കാർത്തിക്കിനോട് ജോലിസ്ഥലമായ ശിവഗംഗയിലേക്ക് പോകാൻ അമ്മ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ശിവഗംഗയിലേക്ക് പോകുന്ന വഴിയാണ് കൃഷ്ണനും ഇയാളുടെ രണ്ട് സഹോദരന്മാരും ചേർന്ന് കാർത്തിക്കിന്റെ ഇടതുകൈ വെട്ടിയെടുത്തത്. കൈ നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ കിടന്ന കാർത്തിക്കിനെ ഗ്രാമവാസികൾ ചേർന്ന് മധുരയിലെ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒരു മണിക്കൂറിനകം എത്തിക്കുകയാണെങ്കിൽ കൈ തുന്നിപ്പിടിപ്പിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ രാത്രി ഏറെ വൈകും വരെ നടത്തിയ തിരച്ചിലിൽ കൈപ്പത്തി കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ആശുപത്രിയിലെത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അക്രമികൾക്കെതിരെ മുക്കുളം പോലീസ് കേസ് എടുത്തു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല