Video Of Day

Breaking News

ഏറ്റുമാനൂരില്‍ രാത്രി പെണ്‍കുട്ടികള്‍ പുരുഷന്മാരെ തേടിയിറങ്ങുന്നു, സൂക്ഷിക്കുക

ഏറ്റുമാനൂര്‍: സന്ധ്യയാകുന്നതോടെ ഏറ്റുമാനൂരിലെ തെരുവുകളില്‍ നിശാസുന്ദരിമാരുടെ അഴിഞ്ഞാട്ടം. പ്രധാന താവളങ്ങള്‍ വെയിറ്റിംഗ് ഷെഡുകളും ബസ് സ്റ്റാന്‍ഡും. "കള'മറിയാതെ പുരുഷന്മാര്‍ എങ്ങാനും ഇവിടേയ്ക്കു വന്നുപെട്ടാല്‍ ധനനഷ്ടവും മാനഹാനിയും ഉറപ്പ്. കഴിഞ്ഞദിവസം വൈക്കം റോഡിലെ ബസ്‌ബേയില്‍ രാത്രി ഒമ്പതിന് ബസ് കാത്തുനിന്ന ചെറുപ്പക്കാരനെ നിശാസുന്ദരി സമീപിച്ച് എവിടേക്കാണ് പോകേണ്ടതെന്നു ചോദിച്ചു. ആദ്യം അമ്പരന്നുനിന്ന ചെറുപ്പക്കാരന് അല്പം കഴിഞ്ഞാണ് കാര്യം മനസിലായത്. ഒരുവിധത്തില്‍ അവിടെനിന്നും മാറിക്കളഞ്ഞ ഇയാള്‍ പിന്നെ കാണുന്നത് നിശാസുന്ദരിയുടെ ചൂണ്ടയില്‍ കുരുങ്ങിയ ഒരാള്‍ക്കൊപ്പം അവള്‍ കെട്ടിടത്തിന്റെ മറവിലെ ഇരുട്ടിലേക്ക്  പോകുന്നതാണ്.

 ഈ ബസ്‌ബേ യാത്രക്കാര്‍ക്ക്  ഒരനുഗ്രഹമാണ്.  പക്ഷേ, രാത്രിയില്‍ ഇവിടെ വെളിച്ചമില്ലാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമാകുമ്പോള്‍ രാത്രി വൈകി ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഭീഷണിയാകുകയാണ്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും പരിസരവും നാളുകളായി നിശാസുന്ദരികള്‍ കൈയടക്കിയിരിക്കുകയാണ്. രാത്രി ഒമ്പതോടെ വിജനമാകുന്ന ബസ് സ്റ്റാന്‍ഡില്‍ നിശാസുന്ദരികള്‍ക്കൊപ്പം അവിടെ താവളമടിച്ചിരിക്കുന്ന നാടോടികളും സൈ്വര്യജീവിതത്തിനു തടസമാകുന്നു.

നിശാസുന്ദരികള്‍ക്കായി ഒരു വെയിറ്റിംഗ് ഷെഡ്

അതിരമ്പുഴ റോഡില്‍ ഒരു വെയിറ്റിംഗ് ഷെഡ് ഉണ്ട്. സ്‌പെഷലി മെയ്ഡ് ഫോര്‍ നിശാസുന്ദരികള്‍! യാത്രക്കാര്‍ക്ക് ഈ വെയിറ്റിംഗ് ഷെഡുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അതിരമ്പുഴ റോഡ് സ്റ്റോപ്പിനും കോടതിപ്പടി സ്റ്റോപ്പിനും ഒത്ത മധ്യത്തില്‍ അലങ്കാര്‍ തിയറ്ററിനു മുന്നിലാണ് ജില്ലാ പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. ഇരു സ്റ്റോപ്പുകളും തമ്മില്‍ 250 മീറ്റര്‍ അകലമുണ്ട്.

ഇവയ്ക്കു മധ്യത്തില്‍ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് ഇരു സ്‌റ്റോപ്പുകളിലും ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടില്ല. ഇവിടെ പുതിയ സ്‌റ്റോപ്പിനുള്ള സാധ്യതയുമില്ല. പെന്നെന്തിന് ലക്ഷങ്ങള്‍ മുടക്കി  വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചു എന്നാണറിയാത്തത്. ഇപ്പോള്‍ എന്തായാലും സന്ധ്യയായാല്‍ നിശാസുന്ദരികള്‍ വെയിറ്റിംഗ് ഷെഡില്‍ റെഡി. അവര്‍ക്കും അവരെ തേടിയെത്തുന്നവര്‍ക്കും  സൗകര്യം. സന്ധ്യകഴിഞ്ഞാല്‍പ്പിന്നെ ഇതുവഴി നടന്നുപോകുന്നവര്‍ക്കാണ് ബുദ്ധിമുട്ട്.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല