Video Of Day

Breaking News

പ്രതിക്കൊപ്പം മദ്യപിച്ച മൂന്നു പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍


പ്രതിക്കൊപ്പം മദ്യപിച്ച മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ മൂന്നുപേരെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രതി സ്‌റ്റേഷനിലെത്തിയപ്പോള്‍ നടത്തിയ വെളിപ്പെടുത്തലാണ് പൊലീസിനെ കുടുക്കിയത്.

പ്രതിക്കൊപ്പം മദ്യപിച്ച പൊലീസിനെ ഒടുവില്‍ പ്രതി തന്നെ കുടുക്കി. കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കളായ പൊലീസുകാര്‍ക്കൊപ്പം മദ്യപിച്ചശേഷം വരുന്ന വഴി പ്രതി അതിരമ്പുഴ സ്വദേശി ഷാജി പോസ്റ്റില്‍ ബള്‍ബിടുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ കണ്ടു. തന്റെ വീടിന് മുന്നിലെ പോസ്റ്റിലും ബള്‍ബിടണമെന്ന് ഷാജീ ആവശ്യപ്പെട്ടു എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ കയ്യൊഴിഞ്ഞു. ആവശ്യം അംഗീകരിക്കാതെ വാഹനം കടത്തിവിടില്ലെന്ന് പറഞ്ഞ് ഷാജി ജീപ്പിന് മുന്നില്‍ കയറിക്കിടന്നു. ഈ സമയം ഇതുവഴി വന്ന പൊലീസ് ഷാജിയെ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു.

കുറ്റസമ്മതം നടത്തിയതിനു പിന്നാലെ മറ്റൊരു സത്യം കൂടി ഷാജി പറഞ്ഞു. സ്‌റ്റേനിലെ മൂന്ന് ഉദ്യോഗസ്ഥരും തനിക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ പൊലീസ് പുലിവാലു പിടിച്ചു. ഡ്യൂട്ടി സമയത്തു മദ്യപിച്ചതായി ആരോപണം ഉയര്‍ന്ന പൊലീസുകാര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സത്യം പുറത്തായി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് എസ്.ഐ ജയകുമാര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രമണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍ എന്നിവരെ ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് സസ്‌പെന്‍ഡ് ചെയ്തു. പെറ്റിക്കേസ് ചാര്‍ജ് ചെയ്ത ശേഷം പ്രതി ഷാജിയെ ജാമ്യത്തില്‍ വിട്ടു.

കടപ്പാട് :മനോരമ

അഭിപ്രായങ്ങളൊന്നുമില്ല