പള്ളിക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച യുവതി അറസ്റ്റില്‍
വിയന്ന: പള്ളിക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റിലായി. പോളിഷ് വംശജയായ 24കാരിയാണ് അറസ്റ്റിലായത്. ഓസ്ട്രിയയിലെ ലിന്‍സ് നഗരത്തിനടുത്തുള്ള ഹോവര്‍ഷിങിലുള്ള കാത്തോലിക്ക പള്ളി വികാരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. കുട്ടിയായിരിക്കെ കുടുംബത്തിനൊപ്പം ഓസ്ട്രിയയിലേക്ക് കുടിയേറിയതാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുറ്റം തെളിഞ്ഞാല്‍ ആറു മാസം വരെ ജയില്‍ ശിക്ഷ ഉറപ്പാണെന്നാണ് സൂചന.
പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ എത്തിയ യുവതി അവിടെ വെച്ച് അശ്ലീല രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. വസ്ത്രങ്ങള്‍ക്കുളളിലൂടെ കൈയിട്ട് സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതും മറ്റുമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചശേഷം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖം വ്യക്തമാക്കാതെ ആയിരുന്നു ചിത്രീകരണം.
വീഡിയോ പുറത്തു വന്നതോടെ ഇത് ഏത് പള്ളിയാണെന്ന് ചിലര്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങളും ഇതോടെ പുറത്തു വന്നു. ഇതോടെയാണ് സംശയം തോന്നിയ യുവതിയെ പൊലീസ് ചോദ്യം ചെയ്തത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ