അടുത്ത പോസ്റ്ററില്‍ 'കഴിവ്' മറക്കാൻ ടേപ്പ് റെക്കോര്‍ഡറും ഉണ്ടാവില്ല; അമീര്‍ഖാന്‍
പികെയുടെ ആദ്യ പോസ്റ്ററില്‍ നഗ്നത മറക്കാന്‍ ടേപ്പ്റെക്കോര്‍ഡര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ അടുത്ത പോസ്റ്റില്‍ അതു പോലും കാണില്ലെന്ന് അമീര്‍ഖാന്‍.
ആഗസ്ത് 20ന് ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങാനിരിക്കേയാണ് അമീര്‍ഖാന്റെ ചൂടൻ പ്രതികരണം. നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പേരില്‍ പികെയുടെ ആദ്യ പോസ്റ്റര്‍ വിവാദത്തില്‍ പെട്ടിരുന്നുവെങ്കിലും ചിത്രത്തിന്റെ പ്രോമോഷനെ ഇത് ഏറെ സഹായിച്ചു
ഒരു മറാത്തി പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് അമീര്‍ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്. ചിത്രത്തില്‍ ബോജ്പുരി സംസാരിക്കുന്നയാളായാണ് അമീര്‍ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.
അമീര്‍ഖാന് പുറമേ സഞ്ജയ് ദത്ത്, അനുഷ്‌ക്ക ശര്‍മ്മ, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഡിസംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പികെയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കലയെ കലയായി കാണാന്‍ കഴിയണമെന്നും സിനിമ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ കാണാതിരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ