Video Of Day

Breaking News

കാമുകന്റെ നിര്‍ദ്ദേശപ്രകാരം പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍

തൃശൂര്‍:
 കാമുകന്റെ നിര്‍ദ്ദേശപ്രകാരം  നവജാത ശിശുവിനെ കൊലപ്പെടുത്തിയ  സംഭവത്തില്‍ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ലിബീന, ബാങ്ക് ജീവനക്കാരനായ റിന്റോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാമുകന്‍ റിന്റോയുടെ നിര്‍ദ്ദേശപ്രകാരം പ്രസവിച്ചയുടന്‍ ലിബീന കുഞ്ഞിനെ കൊലപ്പെടുത്തി കവറിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ ഇല്ലാതാക്കിയാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് റിന്റെ പറഞ്ഞതായി ലിബീന പോലീസിന് മൊഴിനല്‍കി.
ലിബീനയുടെ വീടിന് തൊട്ടടുത്തുള്ള കുട്ടിക്കാട്ടില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ലിബീനയുടെ വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല