Video Of Day

Breaking News

പിന്നാലെ ഭീമന്‍ ചീങ്കണ്ണി; കൌമാരക്കാരനെ രക്ഷിച്ചത് ഹെലികോപ്റ്റര്‍ : വീഡിയോ

ഭീമന്‍ ചീങ്കണ്ണി പിന്നില്‍ വരുമ്പോള്‍ ജീവനും കൊണ്ട് നീന്തുന്ന കൗമാരക്കാരന്റെ വീഡിയോ പുറത്ത്. മെക്‌സിക്കോയിലെ സിയാന്‍ കാനില്‍ പുഴയില്‍ നീന്തുമ്പോഴാണ് നദിയില്‍ നീന്തുന്നയാളെ ചീങ്കണ്ണി പിന്തുടര്‍ന്നത്.

ഹെലിക്കോപ്റ്ററില്‍ സമീപത്തുകൂടെ സഞ്ചരിച്ച വിനോദസഞ്ചാരികളാണ് ദൃശ്യം പകര്‍ത്തിയത്. ഹെലിക്കോപ്റ്ററിലുള്ളവര്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോഴാണ് ചീങ്കണ്ണി വരുന്ന വിവരം ഇയാള്‍ അറിഞ്ഞത് തന്നെ. സംഭവം പന്തിയല്ലെന്ന് കണ്ട ഇയാള്‍ പെട്ടെന്ന് കരയിലേക്ക് നീന്താന്‍ തുടങ്ങി. എപ്പോള്‍ വേണമെങ്കിലും പിടിക്കാവുന്ന അകലത്തില്‍ ചീങ്കണ്ണി തൊട്ടു പുറകിലെത്തി. ഹെലിക്കോപ്റ്ററിലുള്ളവര്‍ ബഹളം വെച്ചും കയ്യില്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞും ചീങ്കണ്ണിയുടെ ശ്രദ്ധ തിരിച്ചാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല