Video Of Day

Breaking News

എല്ലാം ചവറ്, സീരിയലുകളെയും സീരിയല്‍ നടിമാരേയും തെറിവിളിച്ച് അഞ്ജലി മേനോന്‍

സന്ധ്യ കഴിഞ്ഞാല്‍ പണിയെല്ലാം തീര്‍ത്ത് ടി.വി സീരിയലിനു മുന്നില്‍ കുത്തിയിരിക്കുന്ന വീട്ടമ്മമാരുടെ എണ്ണത്തില്‍ ഇന്നും കുറവൊന്നും വന്നിട്ടില്ല. അതിനിടെ ടി.വി സീരിയലുകളോട് തനിക്കുള്ള മനോഭാവം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. താന്‍ സീരിയലുകളെ വെറുക്കുന്നുവെന്നാണ് അഞ്ജലി പറയുന്നത്.

സീരിയലുകള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ മറുപുറം കാണിക്കുന്നതു കൊണ്ടാവാം ഇവ കാണുവാന്‍ പ്രേക്ഷകര്‍ കൂടുന്നതെന്നും അഞ്ജലി പറയുന്നു. ”അതൊരു ചവറായിരിക്കാം, പക്ഷേ ഇന്ന് വീട്ടമ്മമാര്‍ക്ക് അതാണ് ആവശ്യം. സങ്കടത്തിന്റെയും ദുരന്തത്തിന്റെയും ചൂഷണം ചെയ്യപ്പെടുന്നതിന്റെയുമെല്ലാം ഏറ്റവും ദുര്‍മുഖമായ അവസ്ഥ കാണാന്‍ വീട്ടമ്മമാര്‍ താല്‍പ്പര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

എല്ലാ ദിവസവും ഒരേസമയം നെഗറ്റിവിറ്റിയുടെ ഡോസ് കൂട്ടാനായി അവരെ സീരിയലിനു മുന്നിലേക്കെത്തിക്കുന്നത് എന്താണ്. അത്രമാത്രം കഥാപാത്രങ്ങള്‍ വീട്ടമ്മമാരിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്”- അഞ്ജലി ചോദിക്കുന്നു. ഐതിഹ്യ കഥകളില്‍ സ്‌ക്രീന്‍ ടൈമിന്റെ  95 ശതമാനവും ദുഷ്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവയെ പലപ്പോഴും നല്ലതാക്കി അവതരിപ്പിക്കുകയാണെന്നും  നല്ല കഥാപാത്രങ്ങളെ മോശം മേക്ക് അപ്പും മോശം അഭിനയവും കൊണ്ട് ചിത്രീകരിച്ച്  ആരെയാണ് പേടിക്കേണ്ടതെന്ന് മറന്നുപോവുകയാണെന്നും അഞ്ജലി പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല