തലസ്ഥാനത്ത് ഫേസ്ബുക്ക്, വാട്സ്‌ആപ്പ് വഴി പെണ്‍വാണിഭം: 5 പേര്‍ പിടിയില്‍
തിരുവനന്തപുരം: വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന ഇടനിലക്കാരനുള്‍പ്പെടെ മൂന്നു പരുഷന്‍മാരേയും രണ്ട് സ്ത്രീകളേയുമാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ലൈറ്റ്ഹൗസില്‍ താമസിക്കുന്ന സുള്‍ഫിക്കര്‍(37), ഭാര്യ അനീജ(29), കഠിനംകുളം വെള്ളക്കുന്ന് വീട്ടില്‍ മാത്യു (30), കരമന ടി.സി 20/1290 ല്‍ സനോഫര്‍(36), നെടുമങ്ങാട് സ്വദേശി ഷര്‍മ്മിള(22) എന്നിവരാണ് പിടിയിലായത്. ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തുദാസ് മന്ദിരം എന്ന വീട് വാടകയ്ക്ക് എടുത്താണിവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്.
അനീജയാണ് വാട്‌സ് ആപ്പിലൂടെ ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത് പെണ്‍കുട്ടികളുടെ ഫോട്ടോ സഹിതം വിശദവിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കും. തുടര്‍ന്ന് സുല്‍ഫിക്കര്‍ ആവശ്യക്കാരുമായി ബന്ധപ്പെട്ട് അവരെ സ്വന്തം കാറില്‍ വീട്ടിലെത്തിക്കുകയാണ് പതിവ്. നാട്ടുകാര്‍ അറിയാതിരിക്കാനാണ് സ്വന്തം കാറുപയോഗിക്കുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇരുപതിനായിരത്തോളം രൂപയും ലാപ്‌ടോപ്പും വിലകൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് അനീജയ്‌ക്കെതിരേ പൂജപ്പുര പൊലീസ് സ്‌റ്റേഷനില്‍ നേരത്തെ കേസുണ്ട്.
ഡി.സി.പി അജീതാബീഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയില്‍, എസ്.ഐ. വിക്രമന്‍, എസ്.സി.പി.ഒ വിജയബാബു, സി.പി.ഒമാരായ സാംജിത്ത്, രാജേഷ്, സിറ്റി ഷാഡോടീമിലെ യശോധരന്‍, അരുണ്‍, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ