Video Of Day

Breaking News

ഭര്‍ത്താവിൻറെ രഹസ്യകാമുകിയുടെ സ്തനങ്ങള്‍ ഭാര്യ മുറിച്ചുകളഞ്ഞു

ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ഒരു ഭാര്യയും സഹിക്കില്ല. അത് ചൈനയാണെങ്കിലും ഇന്ത്യയാണെങ്കിലും. എന്നാല്‍ ചൈനയില്‍ ഒരു വീട്ടമ്മ ഭര്‍ത്താവിന്റെ രഹസ്യബന്ധത്തിന് പകരംവീട്ടിയത് ക്രൂരമായിട്ടാണ്. യുവതിയുടെ വീട്ടില്‍ ചെന്ന് സ്തനങ്ങള്‍ മുറിച്ചു കളഞ്ഞു. തെക്ക് കിഴക്കന്‍ ചൈനയിലെ ഹേഷാനിലാണ് സംഭവം.

തന്‍െറ ഭര്‍ത്താവിനെ സ്വന്തമാക്കി എന്നാരോപിച്ചാണ്  28 കാരിയായ സിയാവോ ലിന്നിനെ മെംഗ് സാവോ എന്ന യുവതി ആക്രമിച്ചത്. വാതില്‍ ചവിട്ടിത്തുറന്ന ശേഷം ചവിട്ടി വീഴ്ത്തി വസ്ത്രങ്ങള്‍ വലിച്ചുകീറി മൂര്‍ച്ചയേറിയ കത്രിക കൊണ്ട് സ്തനങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു.

സഹപ്രവര്‍ത്തകയായിരുന്ന മെംഗ് സാവോയാണ് തന്നെ ആക്രമിച്ചതെന്ന് പിന്നീടാണ് ലിന്നിന് മനസിലായത്. തന്‍െറ ഭര്‍ത്താവായ സിയാവോ ലുവോയെ വശീകരിച്ചു എന്നാരോപിച്ചാണ് സാവോ ലിന്നിനെ ആക്രമിച്ചത്. സാവോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ഗുരുതരമായ അവസ്ഥയില്‍ കഴിയുകയാണ് ലിന്‍. ഇവരുടെ മുറിച്ചുമാറ്റപ്പെട്ട സ്തനങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കടപ്പാട് :വെബ്‌ ദുനിയ

അഭിപ്രായങ്ങളൊന്നുമില്ല