Video Of Day

Breaking News

ബ്ലു ബ്ലാക്ക്‌മെയിലിംഗ് : ജയചന്ദ്രന് മുൻ മുഖ്യമന്ത്രിയുടെ മകനുമായി ബന്ധം?



കൊച്ചി: ബ്ലു ബ്ലാക്ക്‌മെയിൽ പെൺവാണിഭക്കേസിലെ പ്രതി ജയചന്ദ്രന് മുൻ മുഖ്യമന്ത്രിയുടെ മകനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് വാർത്ത . ജയചന്ദ്രനിൽ നിന്നും പോലീസ് പിടിച്ചെടുത്ത പെൻഡ്രൈവിൽ ഇത് തെളിയിക്കുന്ന ചിത്രങ്ങൾ ഉള്ളതായി പോലീസ് വൃത്തങ്ങൾ സൂചുപ്പിക്കുന്നു. പെൻഡ്രൈവിൽ നിന്നും നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീകൾ തന്റെ സുഹൃത്തുക്കളാണെന്ന് ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞു.

ബ്ലാക്ക് മെയിലിംഗ് കേസിൽ ഉന്നതരെ പെടുത്താൻ നാലാം പ്രതി സനലിന്റെ ഓഫീസിൽ ഗൂഡാലോചനകൾ നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബിന്ധ്യാസ്, റുക്‌സാന, ജയചന്ദ്രൻ എന്നിവർ ഗൂഢാലോചനയിൽ പങ്കെടുത്തു. പല ഉന്നതരെയും കുടുക്കാൻ ഗൂഡാലോചനയിൽ പദ്ധതികളിട്ടു. നാലാം പ്രതി സനൽ പ്രാദേശിക കോൺഗ്രസ് നേതാവാണ്.

അഭിപ്രായങ്ങളൊന്നുമില്ല