Video Of Day

Breaking News

ജോലിക്കാരിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ കണ്ടെത്തി

ഫ്രിഡ്ജിനുള്ളില്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തി. വിയറ്റ്‌നാമീസ് യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വാദി അല്‍ ദവാസിര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. വീട്ടുടമകളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഫ്രിഡ്ജില്‍ കയറി ഒളിച്ചതാകാമെന്നാണ് പ്രാഥമീക നിഗമനം. എന്നാല്‍ വാതില്‍ തുറക്കാനാകാതെ യുവതി ഫ്രിഡ്ജില്‍ കുടുങ്ങുകയായിരുന്നു.

രക്തയോട്ടം നിലച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിലാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് തൊഴിലുടമയും കുടുംബാംഗങ്ങളും യുവതിയെ തിരഞ്ഞു. ഒടുവില്‍ ഫ്രിഡ്ജില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല