Video Of Day

Breaking News

മദ്രസാധ്യാപകന്‍ പീഡിപ്പിച്ചു; 12കാരിയുടെ നില ഗുരുതരം

മുള്‍ത്താന്‍: 12 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത മദ്രാസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകന്റെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ടി എച്ച് ക്യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാകിസ്താനിലെ മുള്‍ത്താനിലാണ് സംഭവം. സഹിവാളിലെ 39/12 എല്ലില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ജഹാനിയയിലുള്ള ഈ മദ്രസയില്‍ ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. മകളെ മദ്രസയിലേക്ക് അയക്കാന്‍ മൗലവി ബാസിത് തന്നെ നിര്‍ബന്ധിച്ചിരുന്നു എന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകന്‍ ഇതേ മദ്രസയില്‍ പഠിക്കുന്നുണ്ടായിരുന്നു. മദ്രസയില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ കുറവാണ് എന്ന് പറഞ്ഞാണ് മൗലവി മകളെ കൂടി ചേര്‍ക്കാന്‍ ഇദ്ദേഹത്തെ നിര്‍ബന്ധിച്ചിരുന്നത്.

മകള്‍ തീരെ ചെറുപ്പമാണ് എന്നും വീട്ടില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രായമായില്ല എന്നും പറഞ്ഞ് ഇദ്ദേഹം പെണ്‍കുട്ടിയെ മദ്രസയിലേക്ക് അയക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല പെണ്‍കുട്ടിക്ക് വീടിന് അടുത്തുള്ള പബ്ലിക് സ്‌കൂളില്‍ പഠിക്കാനായിരുന്നത്രെ ആഗ്രഹം. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ അക്തര്‍ പറഞ്ഞു. മൗലവി ബാസിതിനെതിരെ കേസെടുത്തതായി സദ്ദാര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സയീദ് അഹമ്മദ് പറഞ്ഞു.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല