കരഞ്ഞുകലങ്ങിയ കണ്ണുമായി റുക്സാന കുഴഞ്ഞുവീണു, പുഞ്ചിരിച്ച് ബിന്ധ്യ
നെടുമങ്ങാട്: കൊച്ചി ബ്ലാക്‌മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യയും റുക്‌സാനയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡിലായി. പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഇരുവരെയും 18 വരെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.സമീര്‍ ജയിലിലേക്കയച്ചത്. .
തിങ്കളാഴ്ച 2.30 നാണ് വെഞ്ഞാറമൂട് പോലീസ് പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. കാഴ്ചക്കാരായി ആയിരക്കണക്കിനാളുകള്‍ രാവിലെ മുതല്‍ കോടതി പരിസരത്ത് എത്തിയിരുന്നു. പോലീസ് ജീപ്പില്‍ നിന്നിറങ്ങിയപ്പോള്‍ രണ്ടാം പ്രതി റുക്‌സാന കുഴഞ്ഞുവീണു. വനിതാപോലീസുകാര്‍ താങ്ങിയെടുത്താണ് കോടതിക്കുള്ളിലെത്തിച്ചത്.
റുക്‌സാനയുടെ ആരോഗ്യനില മോശമാണെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വൈദ്യപരിശോധന നടത്തി ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന് റുക്‌സാനയെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ഹാജരാക്കി. പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടു. മൂന്നര മണിയോടെ കോടതിയില്‍ വീണ്ടും ഹാജരാക്കി അവരെ റിമാന്‍ഡ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ