Video Of Day

Breaking News

സൗദിയില്‍ ശിരോവസ്ത്രമില്ലാതെ വനിതാ ന്യൂസ്‌റീഡര്‍ വാര്‍ത്ത വായിച്ചു;സംഭവം വിവാദമാകുന്നു

റിയാദ്: സൗദി ടെലിവിഷന്‍ ചാനലില്‍ ശിരോവസ്ത്രം ധരിക്കാതെ അവതാരക വാര്‍ത്ത വായിച്ചത് വിവാദമാകുന്നു
സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഇക്ക്‌റബിയ ടിവി ചാനലിലെ അവതാരകയാണ് പരമ്പരാഗതമായ ഇസ്ലാമിക വേഷം വെടിഞ്ഞ്  നലില്‍ പ്രത്യക്ഷപ്പെട്ടത് . സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ  വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

സൗഉദിയുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ല അവതാരകയുടെ  പ്രവര്‍ത്തി  എന്ന വിമര്‍ശനവും ഇതിനോടകം ഉയർന്നു കഴിഞ്ഞു .

എന്നാൽ സംഭവം വിവാദമായതോടെ ചാനല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നു. ബ്രിട്ടനിലെ ന്യൂസ് സ്റ്റുഡിയോയിലിരുന്നാണ് അവതാരക വാര്‍ത്ത വായിച്ചതെന്നും, സൗദി അറേബ്യയിലെ വസ്ത്രധാരണ മര്യാദകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ ജീവനക്കാരെ അനുവദിക്കില്ലെന്നും,ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ചാനല്‍ വക്താവ്  അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല