Video Of Day

Breaking News

പോലീസുകാരിയെ കാവല്‍ നിര്‍ത്തി സി.ഐ എന്നെ ലൈംഗികമായി പീഡിപ്പിച്ചു: ബിന്ധ്യ

കൊച്ചി ബ്ലാക്ക്‌ മെയിലിംഗ്‌ കേസിലെ പ്രതികളായ റുക്‌സാനയും ബിന്ദ്യാതോമസും (സൂര്യ) എറണാകുളം പോലീസ്‌ സ്റ്റേഷനില്‍ അനുഭവിച്ചത്‌ കൊടിയ മര്‍ദ്ദനം. ഇവരുടെ പരാതി ശരിയാണെങ്കില്‍ കേരളത്തില്‍ ഇത്തരമൊരു പീഡനം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നു. കസ്റ്റഡിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ലൈംഗിക പീഡനം നടത്തിയെന്നു വരെ പരാതിയില്‍പറയുന്നു


സൂര്യയും റുക്‌സാനയും പീഡനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്‌. എറണാകുളം റേഞ്ചുകാരനല്ലാത്ത എസ്‌ .പി സംഭവത്തെകുറിച്ച്‌ അന്വേഷിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജെ.ബി.കോശി ഉത്തരവിട്ടു.

ബഹുമാനപ്പെട്ട കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ എറണാകുളം കാക്കനാട്‌ മുലേപ്പാടം റോഡില്‍ മുല്ലശ്ശേരി വീട്ടില്‍ ബിന്ദ്യ തോമസ്സും ചേര്‍ത്തല വാറനാട്‌ ദേശത്ത്‌ കാര്‍ത്തികയില്‍ റുക്‌സാനയും ചേര്‍ന്ന്‌ സംയുക്തമായി സമര്‍പ്പിക്കുന്ന പരാതി

സര്‍

ഞങ്ങള്‍ ഇരുവരും പോലീസ്‌ സ്റ്റേഷന്‍ ക്രൈം നമ്പര്‍ 999/2014 ലെ ഒന്നും രണ്ടും പ്രതികളാണ്‌. മേല്‍ നമ്പര്‍ കേസ്സില്‍ ഞങ്ങള്‍ ഇപ്പോള്‍ കോടതി ജാമ്യത്തിലുമാണ്‌. മേല്‍ നമ്പര്‍ കേസ്സിലെ പരാതിക്കാരനായ സജികുമാര്‍ എന്നയാളുമായി ഞങ്ങള്‍ക്ക്‌ സാമ്പത്തിക ബന്ധമുണ്ട്‌. പത്രത്തിലെ ക്ലാസിഫൈഡ്‌ പരസ്യത്തിലെ സ്ഥലവില്‍പനയുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ ആദ്യമായി മേല്‍ നമ്പര്‍ കേസ്സിലെ മറ്റൊരു വാദിയായിട്ടുളള തിരുവനന്തപുരം പിരപ്പന്‍കോടിലുളള രവീന്ദ്രന്‍ എന്ന ആളുമായി പരിചയപ്പെടുന്നത്‌.


ടി രവീന്ദ്രന്‍ വഴിയാണ്‌ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുളള സജികുമാറിനെ പരിചയപ്പെടുന്നതും ബിസിനസ്സുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തനം ആരംഭിക്കുന്നതും ടി സജികുമാറും രവീന്ദ്രനും ഞങ്ങളുടെ പരിചയക്കാരും. ബിസിനസ്സ്‌ കക്ഷികളുമായിട്ടുള്ള ആളുകള്‍ക്ക്‌ പണം കടം കൊടുക്കും. കൊടുക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ഞങ്ങള്‍ക്ക്‌ കമ്മീഷനായി നല്‍കും. ടി രവീന്ദ്രന്റെയും സജികുമാറിന്റേയും കുടുംബാംഗങ്ങളുമായും ഞങ്ങള്‍ക്ക്‌ നല്ല ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. ചില രാഷ്‌ട്രീയ നേതാക്കളുടെ പണമാണ്‌ ഇങ്ങനെ നല്‍കുന്നത്‌ എന്നാണ്‌ ഞങ്ങളോട്‌ പറഞ്ഞിട്ടുള്ളത്‌. റുക്‌സാനയെ കഴിഞ്ഞ അഞ്ചുമാസം മുമ്പാണ്‌ മേല്‍ രവീന്ദ്രനേയും സജികുമാറിനേയും ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തത്‌. ഞങ്ങളുടെ കക്ഷികള്‍ക്ക്‌ പണം കടം കൊടുത്തതിന്‌ പകരമായി ഞങ്ങള്‍ക്ക്‌ കൃത്യമായി കമ്മീഷന്‍ പണം കിട്ടിയിരുന്നു.

എന്നാല്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുമായി ബന്ധപ്പെട്ട്‌ ഞങ്ങള്‍ക്ക്‌ 3 ലക്ഷം രൂപയാണ്‌ കമ്മീഷന്‍ തുകയായി തരേണ്ടതായിട്ടുണ്ടായിരുന്നത്‌. ആയത്‌ തരുന്നത്‌ സംബന്ധിച്ച്‌ ഞങ്ങളും മേല്‍ സൂചിപ്പിച്ച രവീന്ദ്രനും സജികുമാറുമായി തര്‍ക്കം ഉണ്ടായിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലാണ്‌ ഞങ്ങള്‍ക്കെതിരെ ഇല്ലാക്കഥകള്‍ ചുമത്തി വ്യാജമായി കേസ്സ്‌ രജിസ്റ്റര്‍ ചെയ്യുകയും മൃഗീയമായി ഞങ്ങളെ പീഡിപ്പിക്കുകയും ചെയ്‌തു. സജികുമാര്‍ രവീന്ദ്രനുമായി ഒരുമിച്ച്‌ ബിസിനസ്സ്‌ ചെയ്യുമ്പോള്‍ പോലും പലപ്പോഴും തമ്മില്‍ തര്‍ക്കം ഉണ്ടാകുമായിരുന്നു. ഒരു വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടുകൊണ്ട്‌ ഞങ്ങള്‍ പരിചയപ്പെടുത്തിയ തമിഴ്‌നാടുകാരന്‌ വസ്‌തു കൈമാറിയെങ്കിലും ആയതിലേക്ക്‌ ഞങ്ങള്‍ക്ക്‌ ലഭിക്കേണ്ടതായ കമ്മീഷന്‍ തരാതെ വസ്‌തു കച്ചവടം നടന്നില്ലായെന്ന്‌ പറഞ്ഞ്‌ സജികുമാര്‍ പണം തരാതെ ഒഴിവാക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ വസ്‌തു കൈമാറ്റ വിഷയം അറിഞ്ഞ ഞങ്ങള്‍ അതേ സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ ഇക്കാര്യം ഞങ്ങളെ അറിയിച്ചത്‌ രവീന്ദ്രനാണെന്നും പറഞ്ഞ്‌ അവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്‌തിരുന്നു.


2014 ജൂലൈ ഒന്‍പതാം തീയതി റുക്‌സാനയെ ഫോണ്‍ ചെയ്‌ത്‌ ഒബ്‌റോണ്‍ മാളില്‍ വരുത്തിച്ച്‌ പോലീസിനെ കൊണ്ട്‌ അറസ്റ്റ്‌ ചെയ്യിക്കുകയായിരുന്നു. തുടര്‍ന്ന്‌ വെണ്ണല ഫ്‌ളാറ്റില്‍ വച്ചും സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചും ജനങ്ങള്‍ നോക്കി നില്‍ക്കെ പരസ്യമായി അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തു. എന്നാല്‍ ഒന്‍പതാം തീയതി പകല്‍ അറസ്റ്റ്‌ ചെയ്‌ത റുക്‌സാനയെ 10-7-2014 ന്‌ വൈകിട്ട്‌ അറസ്റ്റ്‌ ചെയ്‌തതായി രേഖപ്പെടുത്തി 11-7-2014 ാം തീയതി വൈകിട്ട്‌ 6 മണിക്കാണ്‌ ബഹുമാനപ്പെട്ട ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തത്‌. ഇത്‌ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിച്ചുകൊണ്ടുള്ള നടപടികളാണ്‌ പോലീസ്‌ സ്വീകരിച്ചത്‌.


ഒന്‍പതാം തീയതി അറസ്റ്റ്‌ ചെയ്‌ത അന്നു മുതല്‍ ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കുന്നതുവരെ അതി ഭീകരമായ മര്‍ദ്ദനമാണ്‌ റുക്‌സാനക്ക്‌ നേരെ ഉണ്ടായിട്ടുള്ളത്‌. പൊതു ജനങ്ങള്‍ക്ക്‌ മുമ്പില്‍ വച്ചും പൊതു സ്ഥലങ്ങളില്‍ വച്ചും യാതൊരു മനുഷ്യത്വപരമായ പരിഗണനയും നല്‍കാതെയാണ്‌ റുക്‌സാനയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തത്‌. അറസ്റ്റ്‌ ചെയ്യപ്പെടുന്ന വ്യക്തിക്ക്‌ നല്‍കേണ്ടതായ പരിഗണനയും അവകാശങ്ങളും പരിപൂര്‍ണ്ണമായും നിഷേധിക്കുന്ന പ്രവര്‍ത്തിയാണ്‌ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്‌. ഇതു ബോധ്യപ്പെടുത്തുവാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ലഭ്യമാണ്‌. കുറ്റാരോപിതര്‍ മാത്രമായിട്ടുള്ള ഞങ്ങള്‍ക്കെതിരെ മനുഷ്യരഹിതമായി പെരുമാറിയിട്ടുള്ളത്‌ അങ്ങേയറ്റം നിയമവിരുദ്ധമായ പ്രവര്‍ത്തിയാണ്‌. മേല്‍ സൂചിപ്പിച്ച ക്രൈം നമ്പര്‍ കേസ്സില്‍ ഒന്നാം പ്രതിയായ ബിന്ദ്യതോമസ്സിനെ 10-7-2014 ഉച്ചയ്‌ക്ക്‌ എറണാകുളം കുമ്പളം ടോള്‍പ്ലാസ്സക്ക്‌ സമീപം വച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക്‌ ബിന്ദ്യ തോമസ്സുമായി വിവാഹം ഉറപ്പിച്ചിട്ടുള്ള ആളുമായി വരുന്ന വേളയിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ ഡി.സി.പി .... യുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ...., എസ്‌.ഐ .... എന്നിവര്‍ അതി ക്രൂരമായി മര്‍ദ്ദിച്ചു. കേട്ടു കേള്‍വി പോലും ഇല്ലാത്ത വിധത്തില്‍ അതിമൃഗീയമായിട്ടാണ്‌ ഞങ്ങളെ ഉപദ്രവിച്ചത്‌. തലക്കിട്ട്‌ ഇടിക്കുകയും ഷൂസ്‌ ഇട്ട്‌ ചവിട്ടുകയും നെഞ്ചിലും അടിവയറ്റിലും മാറിമാറി ഇടിക്കുകയുമുണ്ടായി. ബിന്ദ്യ തോമസ്സുമായി വിവാഹം ഉറപ്പിച്ചിട്ടുള്ള ചെറുപ്പക്കാരനേയും പോലീസ്‌ മൃഗീയമായി ഉപദ്രവിക്കുകയും ബിന്ദ്യതോമസ്സുമായുള്ള വിവാഹത്തില്‍ നിന്ന്‌ പിന്മാറണെന്നും അല്ലാത്തപക്ഷം ആ ചെറുപ്പക്കാരനേയും കേസ്സില്‍ കുടുക്കി അകത്താക്കുമെന്നും പോലീസ്‌ ഭീഷണിപ്പെടുത്തി.


തുടര്‍ന്ന്‌ 10-07-2014 -ാം തീയതി വൈകിട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ മൂന്നാമത്തെ നിലയില്‍ വച്ച്‌ വനിതാ പോലീസുകാരെ ........കാവല്‍ നിര്‍ത്തി സി.ഐ ..... ബിന്ദ്യതോമസ്സിനെ ലൈംഗികമായി പീഡിപ്പിച്ചു. മാറില്‍ പിടിച്ച്‌ അമര്‍ത്തുകയും ഞെക്കുകയും ഞരടുകയും ചെയ്‌തു. കൂടാതെ ബിന്ദ്യതോമസ്സിന്റെ ചുരിദാറിന്റെ പാന്റ്‌ ഊരി രഹസ്യഭാഗത്ത്‌ കൈവിരലുകള്‍ കടത്തി മൃഗീയമായി പീഡിപ്പിച്ചു. തുടര്‍ന്ന്‌ ആറു ദിവസം ബിന്ദ്യ തോമസ്സിന്‌ അനിയന്ത്രിതമായ ബ്ലീഡിങ്ങുണ്ടായി. അവശനിലയിലായ ബിന്ദ്യതോമസ്സിനെ ആശുപത്രിയില്‍ എത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും ചികിത്സയ്‌ക്കുള്ള അവസരം നിഷേധിക്കുകായണ്‌ ചെയ്‌തത്‌. മാത്രവുമല്ല, പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ പരാതിക്കാരനായ സജികുമാറിനെ കൊണ്ട്‌ പോലീസ്‌ സാന്നിദ്ധ്യത്തില്‍ ഞങ്ങളെ തല്ലാന്‍ സി.ഐ ....ആവശ്യപ്പെടുകയും തുടര്‍ന്ന്‌ സജി കുമാര്‍ ഞങ്ങളെ രണ്ടുപേരെയും മാറി മാറി തലക്ക്‌ അടിക്കുകയും നാഭിക്ക്‌ ചവിട്ടുകയും ചെയ്‌തു.


ഡി.സിപി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക്‌ സജികുമാര്‍ 35 ലക്ഷം രൂപയോളം കൈക്കൂലി കൊടുത്തതായി ഞങ്ങള്‍ക്ക്‌ അറിയാം. ആയതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌ വ്യാജമായ കേസ്സിന്റെ പേരില്‍ ഞങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ പീഡിപ്പിക്കുകയും പരാതിക്കാരനെ കൊണ്ട്‌ പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അക്രമിക്കുകയും ചെയ്‌തത്‌.


പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ ഡി.സി.പി ......യുടെ ലാപ്‌ടോപ്പില്‍ ചില രാഷ്‌ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും മറ്റ്‌ പ്രമുഖരുടെയും ഫോട്ടോകള്‍ കാണിച്ച്‌ അവരുമായി ഞങ്ങള്‍ക്ക്‌ കിടപ്പറ ബന്ധമുണ്ടെന്നും സമ്മതിച്ച്‌ കുറ്റസമ്മതമൊഴി കൊടുക്കണമെന്ന്‌ പറഞ്ഞ്‌ പോലീസ്‌ അതിഭീകരമായി മര്‍ദ്ദിച്ചു. കെ.വി തോമസ്സ്‌, പി.ജെ കുര്യന്‍. കുഞ്ഞാലിക്കുട്ടി, ഗണേഷ്‌കുമാര്‍ കെ.സി വേണുഗോപാല്‍, ലിനാജേക്കബ്‌, ബിനീഷ്‌ കോടിയേരി, അബ്‌ദുള്ളക്കുട്ടി,മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായ ആര്‍.കെ. എന്നിവരുമായും സിനിമാരംഗത്തുളള നടന്‍മാരുമായും ചില വ്യവസായികളുമായി ബന്ധപ്പെട്ടും ഞങ്ങള്‍ക്ക്‌ ലൈംഗിക ബന്ധമുണ്ടെന്നു സമ്മതിച്ച്‌ കുറ്റസമ്മതമൊഴി കൊടുക്കണമെന്നാവശ്യപ്പെട്ട്‌


എ.സി ..., സി.ഐ ...., എസ്‌.ഐ ..... എന്നിവര്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ അതിക്രൂരമായി പീഡിപ്പിച്ചു. അങ്ങനെ സമ്മതിക്കാന്‍ കൂട്ടാക്കാതിരുന്ന ഞങ്ങളില്‍ റുക്‌സാനയെ തലമതിലിനോട്‌ ചേര്‍ത്തിടിച്ചും എന്നെ കുനിച്ച്‌ മുതുകിന്‌ ഇടിക്കുകയും കൈവിരലുകള്‍ക്കിടയില്‍ പേന വച്ച്‌ അമര്‍ത്തി ഞെരുക്കി ക്രൂരമായി വേദനിപ്പിക്കുകയും ചെയ്‌തു. ഇത്‌ പുറത്ത്‌ പറഞ്ഞാല്‍ ഞങ്ങളെ കൂടുതല്‍ കളളക്കേസില്‍ കുടുക്കുമെന്നും ഞങ്ങളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.


റുക്‌സാനയ്‌ക്ക്‌ മൂന്നുമാസത്തിലധികം ആയുസ്സ്‌ ഉണ്ടാവുകയില്ല എന്ന്‌ പറഞ്ഞുകൊണ്ടായിരുന്നു എസ്‌.ഐ റുക്‌സാനയെ കുനിച്ച്‌ നിര്‍ത്തി മുതുകിന്‌ കൈമുട്ടു കൊണ്ട്‌ ഇടിക്കുകയും നാഭിക്ക്‌ ബൂട്ട്‌ കൊണ്ട്‌ ചവിട്ടുകയും ചെയ്‌തത്‌. ഞങ്ങള്‍ക്ക്‌ ഇരുവര്‍ക്കും ഇപ്പോള്‍ ക്രമരഹിതമായും ഇടവിട്ടും കടുത്ത രക്തസ്രാവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പോലീസ്‌ കസ്റ്റഡിയില്‍ വച്ച്‌ റുക്‌സാന പലതവണ രക്തം ഛര്‍ദ്ദിക്കുകയുണ്ടായി. ജയിലില്‍ വച്ച്‌ ജയില്‍വാര്‍ഡനെകൊണ്ടും ഞങ്ങളിരുവരേയും മാരകമായി മര്‍ദ്ദിക്കുകയുണ്ടായി. ഞങ്ങള്‍ ഇരുവരുടെയും തലമുടിക്ക്‌ കുത്തി പിടിച്ച്‌ തല ഭിത്തിയില്‍ പല തവണ ആവര്‍ത്തിച്ച്‌ ഇടിക്കുകയുണ്ടായി. അതുമൂലം കടുത്ത തലവേദനയും അനുഭവിക്കുന്നുണ്ട്‌.


പോലീസ്‌ കസ്റ്റഡിയിലും ജയിലിലും വച്ചുണ്ടായിട്ടുള്ള കൊടിയ മര്‍ദ്ദനങ്ങളെപ്പറ്റി ഓര്‍ത്തെടുക്കാന്‍ പോലും ഞങ്ങള്‍ അശക്തരാണ്‌. 18-07-2014 തീയതി പോലീസ്‌ കസ്റ്റഡിയില്‍ നിന്നും കോടതിയില്‍ തിരികെ ഏല്‍പ്പിച്ച അവസരത്തില്‍ ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റിനോട്‌ ഞങ്ങള്‍ ഇരുവരും ഞങ്ങള്‍ക്ക്‌ നേരിട്ട പോലീസ്‌ പീഡനത്തെ സംബന്ധിച്ച്‌ പരാതിപ്പെടുകയും അതേതുടര്‍ന്ന്‌ മജിസ്‌ട്രേറ്റ്‌ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിട്ടുള്ളതാണ്‌. അതിന്‌ ശേഷം ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം ഞങ്ങള്‍ ഇരുവരും ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത്‌ വിദഗ്‌ദ്ധ ചികിത്സ തേടിയിരിക്കുകയാണ്‌.

ആയതിനാല്‍ ബഹുമാനപ്പെട്ട അങ്ങ്‌ ഈ വിഷയത്തില്‍ ഇടപെട്ട്‌ ഞങ്ങള്‍ക്ക്‌ നേരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളും നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട നഷ്‌ടപരിഹാരം ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കി നല്‍കണമെന്നും താഴ്‌മയായി അപേക്ഷിക്കുന്നു.

എന്ന്‌ 2014 ജൂലൈ മാസം 30- തീയതി

1. ബിന്ദ്യ തോമസ്സ്‌

2. റുക്‌സാന

(അന്വേഷണത്തെ ബാധിക്കാതിരിക്കാനായി പോലീസ്‌ ഉദ്യോഗസ്ഥരുടെ പേരുവിവരം ഞങ്ങള്‍ മനപൂര്‍വ്വം ഒഴുവാക്കുകയാണ്‌)

അഭിപ്രായങ്ങളൊന്നുമില്ല