മലയാള സിനിമകളുടെ പേരില്‍ ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്: നടി അനന്യ
മലയാളത്തില്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് നടി അനന്യ. മലയാളത്തില്‍ സെലക്ടീവാകാതെ കിട്ടിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു. ഇത് തന്റെ കരിയറിനെ ബാധിച്ചെന്നും അനന്യ പറഞ്ഞു.
തമിഴില്‍ വളരെ സെലക്ടീവായാണ് സിനിമകള്‍ ചെയ്തത്. തമിഴിലെ ഒരു സിനിമയുടെ പേരിലും തനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ലെന്നും അനന്യ പറഞ്ഞു. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകളുടെ കാര്യത്തില്‍ താന്‍ വളരെ ശ്രദ്ധാലുവാണെന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് തമിഴിലും മലയാളത്തിലും നോക്കുന്നതെന്നും അവര്‍ പറഞ്ഞു.
മലയാളത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. എന്നാല്‍ ‘നാടോടികള്‍’ എന്ന തമിഴ് ചിത്രമാണ് തനിക്ക് നേട്ടങ്ങള്‍ ഉണ്ടാക്കിതന്നത്. ഈ ചിത്രത്തിന് ശേഷം ഏറെ ശ്രദ്ധിക്കാന്‍ തുടങ്ങി. ‘കല്യാണിസ’ എന്ന തന്റെ അടുത്ത ചിത്രം ഉടനെ പ്രദര്‍ശനത്തിനെത്തുമെന്നും അനന്യ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ