ഷൂട്ടിങ് ലൊക്കേഷനില്‍ നടി പ്രിയങ്കയ്ക്ക് തല്ല്; ബോധംകെട്ട് ആശുപത്രിയിലാക്കി
സിനിമയില്‍ നായകന്‍ നായികയുടെ മുഖത്തടിക്കുന്നു, വില്ലനെ ഇടിക്കുന്നു. ഇതൊക്കെ വെറും അഭിനയമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ഇടികളില്‍ ഏതെങ്കിലും ഒറിജിനല്‍ ആയാലോ! ഇടികൊള്ളുന്നവന്റെ കാര്യം കട്ടപൊക.
അങ്ങനെയൊരു അബദ്ധം ഈയിടെ ഒരു തമിഴ് സിനിമയില്‍ നടന്നു. കങ്കാരു എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ചിത്രത്തില്‍ നായികയെ സഹോദരന്‍ തല്ലുന്നതാണ് ചിത്രീകരിക്കേണ്ടത്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞ ഉടനെ സഹോദരന്‍ തല്ലി. അബദ്ധവശാല്‍ ശരിക്കുള്ള അടി തന്നെയാണ് നടിക്കിട്ട് കിട്ടിയത്. മാത്രമല്ല നല്ല ശരിക്കുള്ള അടിയായതിനാല്‍ നടിക്ക് കാര്യമായി പരുക്കേല്‍ക്കുകയും ചെയ്തു.
നടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ കൊടുക്കേണ്ടി വന്നു അണിയറപ്രവര്‍ത്തകര്‍ക്ക്. സംവിധായകന്‍ കലന്‍ജിയമാണ് നടി പ്രിയങ്കയ്ക്കിട്ട് തല്ലുകൊടുത്ത് അബദ്ധത്തിലായത്. ചിത്രത്തില്‍ പ്രിയങ്കയുടെ സഹോദരനായാണ് കലന്‍ജിയം പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ നടി അഞ്ജലിയുടെ കേസില്‍ വിവാദത്തില്‍ അകപ്പെട്ട സംവിധായകന്‍ കൂടിയാണ് കലന്‍ജിയം. കങ്കാരു സംവിധാനം ചെയ്യുന്നത് സാമിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ