Video Of Day

Breaking News

മന്ത്രിയുടെ മകന്‍ നിരവധി തവണ പീഡിപ്പിച്ചെന്ന് നടി, വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി

ബാംഗളൂര്‍: കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ മാനഭംഗത്തിന് കേസെടുത്തു. രണ്ടാം വിവാഹത്തിനെതിരെ കന്നഡ നടി മൈത്രേയ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. തന്നെ വിവാഹം കഴിച്ച ശേഷം ഗൗഡയുടെ മകന്‍ കാര്‍ത്തിക് മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് മൈത്രേയ ആരോപിച്ചു.

ബുധനാഴ്ച കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുവതി പരാതി നല്‍കിയത്. കാര്‍ത്തിക്കും താനുമായുള്ള ബന്ധം സദാനന്ദഗൗഡയ്‌ക്കും ഭാര്യയ്‌ക്കും അറിയാമായിരുന്നെന്നും ഇരുവരും ഇതിനെ എതിര്‍ത്തിരുന്നതായും പരാതിയിലുണ്ട് പറയുന്നുണ്ട്‌.

സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ബ്ലാക്ക് മെയില്‍ ചെയ്യുവാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും ഗൗഡ പ്രതികരിച്ചു.

വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് ഗൗഡ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ യുവതിയെ അറിയില്ലെന്ന് കാര്‍ത്തിക്കും മൊഴി നല്‍കിയിട്ടുണ്ട്. ആര്‍. ടി. നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല