പ്രശസ്ത മലയാള നടനുമായും റുക്സാന അവിഹിതബന്ധം നടത്തി അശ്ലീല സിഡിയുണ്ടാക്കി ?
തിരുവനന്തപുരം: കൊച്ചി ബ്ലാക്‌മെയിലിംഗ് കേസിലെ പ്രതികളായ വി. ജയചന്ദ്രനും റുക്‌സാനയും ബിന്ധ്യാ തോമസും ചേര്‍ന്ന്, പണം തട്ടിയെടുക്കേണ്ട വി.ഐ.പികളുടെ പട്ടിക തയാറാക്കിയിരുന്നതായി പോലീസിനു തെളിവു ലഭിച്ചു. വിദേശത്തും ഷോറൂമുകളുള്ള പ്രമുഖ സ്വര്‍ണവ്യാപാരി, ദേശീയാംഗീകാരം കരസ്‌ഥമാക്കിയ ഹാസ്യനടന്‍, ഹാസ്യ-വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗായകന്‍കൂടിയായ മറ്റൊരു നടന്‍, എറണാകുളത്തെ പ്രമുഖ ബില്‍ഡര്‍ എന്നിവരായിരുന്നു സെക്‌സ് റാക്കറ്റിന്റെ 'പരിഗണനാപ്പട്ടിക'യിലുണ്ടായിരുന്നത്.
ഇവരില്‍നിന്നു 10 കോടി രൂപ തട്ടിയെടുക്കാനുള്ള പദ്ധതി ഏറെക്കുറെ നടപ്പാക്കല്‍ ഘട്ടത്തിലെത്തിയപ്പോഴാണു യുവതികളും ജയചന്ദ്രനും അറസ്‌റ്റിലായത്. റുക്‌സാനയുടെയും ബിന്ധ്യയുടെയും രംഗങ്ങളടങ്ങുന്ന സിഡി കാട്ടി പണം തട്ടാന്‍ ഇടനില നിന്നതു ജയചന്ദ്രനായിരുന്നു. ഇത്തരത്തില്‍ രണ്ടുകോടിയോളം രൂപ ഇവര്‍ പലരില്‍നിന്നായി തട്ടിയെടുത്തെന്നു പോലീസ് സംശയിക്കുന്നു.
അതേസമയം, ബ്ലാക്‌മെയിലിംഗ് കേസില്‍ മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ടി. ശരത്‌ചന്ദ്രപ്രസാദിന്റെ രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
എറണാകുളം കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരമാകും മൊഴി രേഖപ്പെടുത്തുക. കേസില്‍ ശരത്‌ചന്ദ്രപ്രസാദിനു നേരിട്ടു പങ്കുണ്ടെന്നതിനു പോലീസിനു തെളിവു ലഭിച്ചില്ല. മുഖ്യപ്രതി ജയചന്ദ്രനുമായി ശരത്തിനു ബന്ധമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണു മജിസ്‌ട്രേറ്റിനു മുന്നില്‍ സ്വമേധയാ മൊഴി നല്‍കാന്‍ അവസരം നല്‍കുന്നത്. ശരത്‌ചന്ദ്രപ്രസാദിന്റെ ഒരുവര്‍ഷത്തെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു.
എം.എല്‍.എ. ഹോസ്‌റ്റലില്‍ സുനില്‍ കൊട്ടാരക്കരയ്‌ക്കു മുറിയെടുത്തു നല്‍കിയത് അദ്ദേഹമാണെങ്കിലും ജയചന്ദ്രനു മുറി കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണു പ്രതികള്‍ക്കു ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ ശരത്തിന്റെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. എറണാകുളം അസി. കമ്മിഷണര്‍ റക്‌സ് ആര്‍വിനാണ് ഇതിന്റെ ചുമതല.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ