Video Of Day

Breaking News

ബൈജുവിന്റെ വഴക്ക്: വര്‍ഷങ്ങള്‍ കഴിഞ്ഞ് വിവാഹമോചിതരാകുന്നവരുണ്ടല്ലോ... ലാല്‍ജോസ്

75 ദിവസങ്ങള്‍ കൊണ്ട്‌ 27 നഗരങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക്‌ റോഡ്‌ മാര്‍ഗം യാത്ര പോയ ലാല്‍ ജോസ്‌ സംഘത്തില്‍ നിന്ന്‌ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്‌ ടോപ്പ്‌ ഗിയര്‍ മാഗസിന്‍ എഡിറ്ററായ ബൈജു എന്‍ നായര്‍ യാത്രയില്‍ നിന്നും പിരിഞ്ഞത്‌ വാര്‍ത്തയായിരുന്നു. സഹയാത്രികനായ സുരേഷ്‌ ജോസഫുമായി യോജിച്ചു മുന്നോട്ടു യാത്ര ചെയ്യാനാകില്ലെന്ന്‌ ആദ്യം ഫേസ്‌ബുക്കിലും പിന്നീട്‌ സ്വകാര്യ എഫ്‌ എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വഴിപിരിയിലുനുണ്ടായ കാര്യവും ബൈജു എന്‍ നായര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ സംഘത്തിലുണ്ടായ പിളര്‍പ്പിനെകുറിച്ച്‌ സംവിധായകന്‍ ലാല്‍ ജോസും സുരേഷ്‌ ജോസഫും ഇപ്പോള്‍ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്‌.

13 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും പിന്നിട്ട്‌ വിയന്നയിലെത്തിയപ്പോള്‍ ഒരു സ്വകാര്യ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഇരുവരും വഴിതെറ്റലിനെ കുറിച്ച്‌ പ്രതികരിച്ചത്‌. ഇരുവരുടെയും പ്രതികരണം ചുവടെ.

ലാല്‍ജോസ്‌: അതിനെക്കുറിച്ച്‌ പ്രത്യേകിച്ചൊന്നും പറയാനില്ല. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്നെത്തിയ വ്യത്യസ്‌ത സ്വഭാവക്കാരായ വ്യക്തികളാണ്‌ മൂവരും. കല്യാണം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങ കഴിഞ്ഞിട്ട്‌ വിവാഹമോചനം നേടുന്നവരുമുണ്ടല്ലോ... ചെറിയ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്‌ ബൈജു യാത്ര അവസാനിപ്പിച്ച്‌ പോയത്‌. ഒത്തുതീര്‍പ്പാന്‍ ശ്രമിച്ചു നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ല. യാത്രപുറപ്പെടുമ്പോള്‍ ഞങ്ങള്‍ പരസ്‌പരം ധാരണയിലെത്തിയ ഒരു കാര്യമുണ്ട്‌്‌ ഈ കാറിനുള്ളില്‍ നടക്കുന്നത്‌ ഈ കാറിനുള്ളില്‍ തന്നെ അവസാനിപ്പിക്കണമെന്ന്‌. ഞാന്‍ അത്‌ അവസാനം വരെ പാലിക്കും. എന്നില്‍നിന്ന്‌ യാതൊരു അതിന്റെ ഒരു വിവരങ്ങളും ആര്‍ക്കും കിട്ടില്ല. ലക്ഷ്യമാണ്‌ പ്രധാനം, പ്രശ്‌നങ്ങളല്ല!

സുരേഷ്‌ ജോസഫ്‌: അതെ ലണ്ടനില്‍ എത്തുകയാണ്‌ പ്രധാനം. സംഭവിച്ചത്‌ നിര്‍ഭാഗ്യകരമായി പോയി. ഇങ്ങനെയൊക്കെ സംഭവിക്കാം, കാരണം മനുഷ്യരാണല്ലോ യാത്ര ചെയ്യുന്നതും സംവേദിക്കുന്നതും യന്ത്രങ്ങളല്ലല്ലോ? ഒരാള്‍ പാതിവഴിയില്‍ മാറിപോയി. ഇരുകൂട്ടര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ട്‌. എന്നാല്‍ അതൊന്നും ഇപ്പോഴത്തെ കാര്യങ്ങളല്ല. യാത്ര കഴിയുമ്പോള്‍ സെറ്റില്‍ ചെയ്യാന്‍ കഴിയുമെന്ന്‌ കരുതുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല