ഡല്‍ഹിയിലെ ബലാത്സംഗ ഫോട്ടോഷൂട്ട് വിവാദത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗം പ്രമേയമാക്കി നടന്ന ഫാഷന്‍ ഫോട്ടോ ഷൂട്ടിനെതിരേ നിര്‍ഭയയുടെ മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഗ്‌ളാമറസായി ചിത്രീകരിച്ചിട്ടുള്ള ഫോട്ടോകള്‍ വലിയ ശ്രദ്ധനേടുകയും സാമൂഹ്യ സൈറ്റുകളില്‍ ചൂടു പിടിച്ച ചര്‍ച്ചയ്‌ക്ക് വഴി വെയ്‌കുകയും ചെയ്‌തതോടെ സംഗതി തങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി നിര്‍ഭയയുടെ മാതാവ് വ്യക്‌തമാക്കി.
സ്‌ത്രീകളെ താഴ്‌ത്തിക്കെട്ടുന്ന നടപടിയെന്ന് പ്രതികരിച്ച മാതാവ് സംഭവം ധനനേട്ടത്തിനും പബ്‌ളിസിറ്റിക്കുമായി മുംബൈയിലെ ഫോട്ടോഗ്രാഫര്‍ ഉപയോഗിച്ചത് അങ്ങേയറ്റം വേദനാജനകമാണെന്നും പറഞ്ഞു. ഇത് അത്യാഗ്രഹമാണ്. പണമുണ്ടാക്കാനുള്ള വ്യഗ്രതയ്‌ക്കിടയില്‍ സംഭവവവുമായി ബന്ധപ്പെട്ട് പലര്‍ക്കുമുണ്ടാക്കുന്ന വേദനയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ ആലോചിക്കണമായിരുന്നു. പെട്ടെന്ന് ശ്രദ്ധനേടാനും പണമുണ്ടാക്കാനുമുള്ള ചെയ്‌തികള്‍ തങ്ങളുടെ ഹൃദയങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.
ഫോട്ടോകള്‍ എത്രയും പെട്ടെന്ന് നിരോധിക്കണം. ഫോട്ടോഷൂട്ടിലൂടെ എന്റെ മകളെ അപമാനിക്കുകയായിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എത്രയും വേഗം എടുത്തു മാറ്റണം. ഗ്ലാമറിന്റെ മുഖം നല്‍കിയുള്ള ഇത്തരം നടപടികള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ ഒരു സ്‌ത്രീയ്‌ക്കും രാജ്യത്ത് സുരക്ഷിതത്വം തോന്നിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. ഫോട്ടോഷൂട്ട് അപലപിച്ചുകൊണ്ട് സാമൂഹ്യസൈറ്റുകളിലും വലിയ ചര്‍ച്ചയ്‌ക്ക് വഴി വെച്ചിരിക്കുന്നതിനിടയിലാണ് നിര്‍ഭയയുടെ വീട്ടുകാര്‍ തന്നെ രംഗത്ത് വന്നത്.
സംഗതി വനിതാ സംഘടനകളും ഏറ്റെടുത്തു കഴിഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് എതിരേ കടുത്ത നടപടി എടുക്കണമെന്നും വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്ത് വന്നിട്ടുണ്ട്. ഫിസിയോ തെറാപ്പിസ്‌റ്റായ യുവതിയെ സിനിമ കണ്ട് മടങ്ങൂന്നതിനിടയില്‍ സംഘം ഓടുന്ന ഒരു ബസിലിട്ട് ബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. രാജ്യം മുഴൂവന്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചിരുന്നു. 'ദി റോംഗ് ടേണ്‍' എന്ന പേരില്‍ രാജ് ഷെട്ടി എന്ന അടിക്കുറിപ്പിലാണ് ഫോട്ടോകള്‍ പുറത്ത് വന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ