Video Of Day

Breaking News

മലപ്പുറത്ത് നിന്ന് അബൂദബിയിലേക്ക് അനാശാസ്യത്തിന് യുവതിയെ കടത്തി

മലപ്പുറം: വീട്ടുജോലിക്കായി അബുദബിയിലേക്ക് കൊണ്ടു പോയ യുവതിയെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചതായി പരാതി. പുത്തൂര്‍ പള്ളിക്കല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാല്‍പത്തിയൊന്നുകാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ പള്ളിക്കാടി ആക്കോട് ഇബ്രാഹീമിനെതിരെ തേഞ്ഞിപ്പലം പോലിസ് കേസെടുത്തു. അബുദബിയിലെ ഡോക്ടറുടെ വീട്ടിലേക്ക് കുട്ടികളെ നോക്കാനായിട്ടാണ് ഇബ്രാഹീം 25,000 രൂപ വാങ്ങി വിസ നല്‍കിയത്.

ജൂണ്‍ മൂന്നിന് അബുദബിയിലെത്തിയ യുവതിയെ സുബൈദ എന്ന ആയിഷയും ഭര്‍ത്താവെന്ന് പരിചയപ്പെടുത്തിയ ആളും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തി കൂട്ടി കൊണ്ടുപോയ ശേഷം ഫ്‌ളാറ്റില്‍ താമസിച്ചു. ഇവിടെ ഇന്ത്യനേഷ്യക്കാരികളും മലയാളി സ്ത്രീകളും ഉണ്ടായിരുന്നു. അനാശാസ്യമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടില്‍ പോകണമെന്ന് യുവതി ആവശ്യപ്പെട്ടു.

ഇതോടെ മറ്റു ഫ്‌ളാറ്റിലേക്ക് മാറ്റി. ഇവിടെയും വേശ്യാവൃത്തിയാണ് നടന്നിരുന്നത്. ഇതോടെ നാട്ടില്‍ പോവണമെന്ന് നിര്‍ബന്ധം പിടിച്ച യുവതിയില്‍ നിന്നും നാല് പവന്‍ ആഭരണം ഊരി വാങ്ങി നാട്ടിലേക്കയച്ചു. ഇവിടെയെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല