ലോകകപ്പിനിടെ ലൈംഗികബന്ധം നിരോധിച്ച ടീമുകളൊക്കെ തോറ്റു, കാരണങ്ങള്‍ ഇതാണ്...
ലോകകപ്പ് ഫുട്‌ബോളിനിടെ പ്രിയപ്പെട്ടവരുമൊത്ത് കറങ്ങാന്‍ അനുവാദം ലഭിച്ച ടീമുകളെല്ലാം ക്വാര്‍ട്ടറിലേക്ക് കടന്നു. വെറുതെ കറങ്ങുക മാത്രമല്ല കൃത്യമായ സെക്‌സും ഈ ടീമുകളിലെ കളിക്കാര്‍ക്കെല്ലാം കിട്ടിയിരുന്നത്രേ. അങ്ങനെ മാച്ചുകള്‍ക്കിടെ സെക്‌സിലൂടെ റിലാക്‌സ് ചെയ്യാന്‍ പറ്റിയ ടീമുകളാണ് കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ച വച്ചതെന്നും ഗവേഷകപക്ഷം. ഗവേഷണത്തിനു വേണ്ടി ലോകകപ്പിനി ടെ ഓരോ ടീമുകളിലുള്ളവരുടെയും പ്രിയപ്പെട്ടവരുമൊത്തുള്ള ബന്ധം എങ്ങിനെയായിരുന്നെന്നും ഗവേഷക സംഘം അന്വേഷിച്ചു. കണ്ടെത്തലുകളിങ്ങനെ: ബ്രസീല്‍, ഹോളണ്ട്, കോസ്റ്റാറിക്ക, ജര്‍മനി എന്നീ ടീമുകള്‍ക്ക് ഒഴിവുസമയങ്ങളില്‍ പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവഴിക്കാന്‍ കോച്ചിന്റെ അനുവാദം ലഭിച്ചു. ജര്‍മനിയും ഹോളണ്ടുമാകട്ടെ ഒരു പടി കൂടി മുന്നില്‍ക്കടന്ന് തങ്ങളുടെ ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ ഭാര്യമാരെയും ഗേള്‍ഫ്രണ്ട്‌സിനെയും താമസിപ്പിച്ചു.
റഷ്യ, മെക്‌സിക്കോ, ചിലി, ബോസ്‌നിയ തുടങ്ങിയ ടീമുകളോട് താമസിക്കുന്ന ഹോട്ടല്‍ വിട്ട് പുറത്തിറങ്ങിയാല്‍ കാലു തല്ലിയൊടിക്കുമെന്ന് കോച്ചുമാര്‍ പറഞ്ഞു. ഇംഗ്ലണ്ട് ടീമിനോടാകട്ടെ, കറങ്ങാന്‍ പോകേണ്ടവര്‍ക്കൊക്കെ പോകാമെന്നു പറഞ്ഞു. പക്ഷേ അങ്ങിനെ പോയവര്‍ പരിശീലനത്തിനു വരുന്ന സമയത്ത് വര്‍ക്ക്ഔട്ടൊന്നും ശരിയായി ചെയ്യുന്നില്ലെന്നു പറഞ്ഞ് കോച്ച് പേടിപ്പിച്ചു. അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ ഉള്‍പ്പെടെയുള്ള ചില ടീമുകള്‍ അവരുടെ കളിക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ തന്നില്ല. അവരെ ഗവേഷകസംഘം ഒഴിവാക്കി. അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, യുറഗ്വായ്, നൈജീരിയ എന്നീ ടീമുകള്‍ക്കും പ്രിയപ്പെട്ടവരോടുത്ത് സമയം ചെലവഴിക്കാന്‍ കോച്ചുമാര്‍ അനുവാദം നല്‍കി. ഈ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറിലേക്കു കടന്നു.
'നോ സെക്‌സ് എന്ന് കോച്ചുമാര്‍ കണ്ണുരുട്ടിപ്പേടിപ്പിച്ചതോടെ സ്‌പെയിനും റഷ്യയും ബോസ്‌നിയയും ചിലിയും മെക്‌സിക്കോയും ആദ്യറൗണ്ടില്‍ത്തന്നെ ദാ കിടക്കുന്നു പുറത്ത്. ബ്രസീല്‍ ടീമിന് എല്ലാത്തിനും സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കിലും കോച്ച് സ്‌കൊളാരിയുടെ കൈയ്യില്‍ത്തന്നെയായിരുന്നു എല്ലാത്തിന്റെയും കടിഞ്ഞാണ്‍. എല്ലാം ആവശ്യത്തിനാകാം, പക്ഷേ ഒന്നും അമിതമാകരുത് എന്നാണ് അദ്ദേഹം ടീമംഗങ്ങളോടു പറഞ്ഞത്. പിള്ളേരതെല്ലാം അക്ഷരംപ്രതി കേട്ടു. നല്ല ഉഗ്രന്‍ കളിയും ഗ്രൗണ്ടില്‍ കാഴ്ച വച്ചു.ബ്രസീലിന്റെ മുന്‍താരം റൊമാരിയോ ഈ ഗവേഷണവു മായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയതിങ്ങനെ: 'ഓരോ മാച്ചിനു മുന്‍പും നല്ല രീതിയില്‍ സെക്‌സ് ലഭിച്ചു കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ റിലാക്‌സായി കളിക്കാനാകും. അതെന്റെ പെര്‍ഫോമന്‍സിനേയും ഏറെ സഹായിച്ചിട്ടുണ്ട്.. തീര്‍ന്നില്ല. ബ്രസീലിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍, അന്തരിച്ച സോക്രട്ടീസിന് ആറു കുട്ടികളാണ്. അദ്ദേഹം ഒരിക്കല്‍ എഴുതി: 'മാച്ചിന്റെ തലേദിവസം നല്ലൊരു സെക്‌സ് ലഭിച്ചപ്പോഴെല്ലാം പിറ്റേന്നത്തെ മത്സരത്തില്‍ എന്റെ പ്രകടനം അവിശ്വസനീയമായ രീതിയില്‍ മികച്ചതായിരുന്നു.. ഗവേഷകസംഘത്തിന്റെ കണ്ടുപിടിത്തത്തിന് ബലം കൂട്ടാന്‍ സ്‌പോര്‍ട്‌സില്‍ തന്നെയുണ്ട് വേറെയും ഉദാഹരണം. അത്‌ലറ്റിക്‌സിലെ വിശ്വാസ പ്രകാരം ഓട്ടക്കാരന്റെ പെര്‍ഫോമന്‍സ് കൂട്ടുന്നതില്‍ സെക്‌സിന് നിര്‍ണായക പങ്കുണ്ടത്രേ! ഇതിനു പക്ഷേ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.
അതേസമയം എല്ലാത്തിനും സ്വാതന്ത്ര്യം നല്‍കിയിട്ടും ക്വാര്‍ട്ടറില്‍ ചില ടീമുകള്‍ വീണു പോകുന്നതെന്തേയെന്ന് ചിലരൊക്കെ സംശയമുന്നയിച്ചു. അതിനുമുണ്ട് ഗവേഷകരുടെ കൈയ്യില്‍ ഉത്തരം. ക്വാര്‍ട്ടറായതോടെ ഇനി മരണക്കളി കളിയ്ക്കണ മെന്ന് കോച്ചുമാര്‍ക്കും കളിക്കാര്‍ക്കും തോന്നിത്തുടങ്ങി. ഒരു കളിയില്‍ തോറ്റാല്‍ ഉടനെ നാട്ടിലേക്കു വണ്ടിപിടിക്കാമെന്ന അവസ്ഥയായതോടെ കളിക്കാര്‍ തന്നെ സെക്‌സിനോട് നോ പറഞ്ഞു കാണണം. പിന്നെ പ്രാക്ടീസോടു പ്രാക്ടീസ്. അതുകൊണ്ട് ഗവേഷകര്‍ പ്രത്യേകം പറയുന്നു. ഈ കണ്ടെത്തലിന് ക്വാര്‍ട്ടറിന്റെ പടിവാതില്‍ വരെയേ ആയുസ്സുള്ളൂ, ബാക്കിയെല്ലാം ഫുട്‌ബോള്‍ ദൈവത്തിന്റെ കൈയ്യില്‍.
കടപ്പാട്: http://ukmalayalampathram.com

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ