ദുരന്ത തോല്‍വികള്‍ മറക്കാന്‍ താരങ്ങള്‍ ബീച്ചില്‍ തെണ്ടുകയാണ് - ചിത്രങ്ങള്‍
32 ടീമുകളുമായി തുടങ്ങിയ ലോകകപ്പ് നാലിലേക്ക് മെലിഞ്ഞു. എന്നുകരുതി ആദ്യ റൗണ്ടില്‍ പുറത്തായ ടീമുകളിലെ കളിക്കാര്‍ അപമാനവും ദുഃഖവും സഹിക്കാനാവാതെ വീട്ടിലടച്ചു മൂടിയിരിക്കയാണെന്ന് കരുതേണ്ട. ദുഃഖിക്കാനുള്ള അവസരം ആരാധകര്‍ക്ക് വിട്ടുകൊടുത്ത് പ്രൊഫഷണല്‍ താരങ്ങളെല്ലാം അവധിക്കാലം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.
ലോകകപ്പില്‍ നിന്നുള്ള പോര്‍ച്ചുഗലിന്റെ പുറത്താകലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ള ദഃഖം ചെറുതല്ല. ടീം തോറ്റു പുറത്തായതോടെ ക്രിസ്റ്റ്യാനോയ്ക്ക് കാമുകിയും റഷ്യന്‍ മോഡലുമായ ഐറീനാ ഷായ്കിനൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കിട്ടിയതാണ്. കാമുകിക്കൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രീസിലെ മൈക്കണോസ് ദ്വീപില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ പോവുകയാണ് ക്രിസ്റ്റ്യാനോ ചെയ്തത്.
ഇറ്റലി ആദ്യ റൗണ്ടില്‍ പുറത്തായതോര്‍ത്തിരിക്കാന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടെല്ലിക്കിഷ്ടമില്ല. ലോകകപ്പിന് തൊട്ടുമുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ ഫാനി നെഗ്യൂഷയ്‌ക്കൊപ്പം കറങ്ങിനടക്കുകയാണ് ബലോട്ടെല്ലി. മയാമി ബീച്ചില്‍ ആര്‍ത്തുല്ലസിക്കുന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഹിറ്റായി. അതിനിടെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ പുകവലിച്ചു നില്‍ക്കുന്ന ബലോട്ടെല്ലിയുടെ ചിത്രം വിവാദമാവുകയും ചെയ്തു.
ആദ്യ റൗണ്ടില്‍ പുറത്തായതോര്‍ത്ത് ചടഞ്ഞിരിക്കാന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിക്കുമിഷ്ടമല്ല. റൂണിയും ഭാര്യ കോളിനും അമേരിക്കയിലെ ഉല്ലാസ നഗരമായ ലാസ് വെഗാസിലാണ് ഒഴിവുദിവസങ്ങള്‍ ആഘോഷിക്കുന്നത്. അവിടെ ഉല്ലാസക്കുളിയും ആട്ടവും പാട്ടുമെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ റൂണിയുടെയും ബിക്കിനിയിട്ട ഭാര്യയുടെയുമെല്ലാം ചിത്രങ്ങള്‍ പപ്പരാസികള്‍ പുറത്തുവിട്ടിരുന്നു. ലാസ് വെഗാസില്‍ റൂണിയും ഭാര്യയുമെത്തി രണ്ടു ദിവസത്തിനുശേഷമാണ് ഇരുവരുടെയും ബാഗേജെത്തിയത്. രണ്ടിലെയും വിലപിടിച്ച ഒരുപാട് വസ്തുക്കള്‍ നഷ്ടപ്പെട്ടെന്നാണ് കോളിന്‍ ട്വീറ്റ് ചെയ്തു.
ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിനു യാത്ര പോകാനൊന്നും അധികം താത്പര്യമില്ല. ഭാര്യ അലക്‌സുമൊത്ത് സ്‌പെയിനിലെ ഇബിസ ദ്വീപില്‍ പോയ ജെറാര്‍ഡ് വേഗം വീട്ടില്‍ തിരിച്ചെത്തി. പിന്നീട് കുട്ടികളോടൊപ്പം വീട്ടില്‍ സന്തോഷമായി കഴിയുകയാണെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സ്വിമ്മിങ്പൂളിലും ബീച്ചിലുമൊക്കെ മൂന്നു പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ജെറാര്‍ഡ് അപ് ലോഡ് ചെയ്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍തന്നെ ലോകകപ്പില്‍ നിന്ന് പുറത്തുപോയ സൂപ്പര്‍ ടീം ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോയും ഇബിസ ദ്വീപിലാണ് ഒഴിവുദിനങ്ങള്‍ ചെലവഴിക്കാന്‍ പോയത്. ഭാര്യയെയും കുട്ടികളെയും കൂട്ടിയായിരുന്നു പിര്‍ലോയുടെ യാത്ര.
ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ റിക്കി ലാംബര്‍ട്ട് ഭാര്യക്കും കുട്ടിക്കുമൊപ്പം ബാര്‍ബഡോസിലേക്കാണ് ഉല്ലാസയാത്ര പോയത്. അവിടെ ഐറിഷ് ഫുട്‌ബോളര്‍ അലക്‌സ് ബ്രൂയിസിനെയും കുടുംബത്തെയും കണ്ടുമുട്ടുകയും ചെയ്തു.
കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ