Video Of Day

Breaking News

വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ നേടിയത് 326 കോടി

ചെന്നൈ: ഉപഗ്രഹ വിക്ഷേപണരംഗത്ത് ഇന്ത്യ രണ്ടര വര്‍ഷത്തിനുള്ളില്‍ നേടിയത് 326 കോടി രൂപ.

2011 മുതല്‍ ഇത്  വരെ  ഇന്ത്യൻ  ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച വകയിലാണ് 326 കോടി ലഭിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് ബുധനാഴ്ച ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ 15 വിദേശ ഉപഗ്രഹങ്ങളും 14 തദ്ദേശീയ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ വിക്ഷേപിച്ചത്. 2020 വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ഈ മാര്‍ച്ച് 31 വരെ ചൊവ്വാദൗത്യത്തിനായി 349.9 കോടി ചിലവിട്ടുവെന്നും അദ്ദേഹം അറിയിച്ചു. 450 കോടിയാണ് ചൊവ്വാദൗത്യത്തിന് മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്‌

അഭിപ്രായങ്ങളൊന്നുമില്ല