Video Of Day

Breaking News

മഅ്ദനിക്ക് ഉപാധികളോടെ ജാമ്യം

ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ നീണ്ടകാലമായി വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്ക് ഉപാധികളോടെയാണ് ജാമ്യം.
മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകുന്നതിന് കോടതി വിലക്കേര്‍പെടുത്തി. ബാംഗ്ലൂരില്‍ തന്നെ കഴിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മഅ്ദനിക്ക് ആവശ്യമായ സുരക്ഷ കര്‍ണാടക പോലീസ് ഒരുക്കണം. സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിക്കണം. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും മഅ്ദനിക്ക് ചികിത്സ തേടാമെന്നും കോടതി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല