Video Of Day

Breaking News

മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ബംഗ്ലൂർ  സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ്

ദീർഘ കാലമായി വിചാരണ കുടാതെ ഒരാളെ തടവില്‍ പാര്‍പ്പിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും 
 ഇപ്പോള്‍  മഅ്ദനിക്ക്  ജാമ്യം നല്കാനുള്ള കോടതിയുടെ തീരുമാനം  മനുഷ്യത്വപരമായ നിലപാടാണെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു . മഅ്ദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന രീതിയിൽ  കര്‍ണ്ണാടക സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത് വാസ്തവവിരുദ്ധമാണെന്നും  അദ്ദേഹം കൂട്ടി ചേർത്തു

മഅ്ദനിക്ക് ചികിത്സ നല്‍കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളം നല്‍കുമെന്ന തരത്തിലുള്ള ചര്‍ച്ച നടന്നതാണെന്നും ഇപ്പോള്‍ ചികിത്സക്ക് ജാമ്യം അനുവദിച്ചതില്‍ ആശ്വാസമുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഒരു മാസം ജാമ്യം ലഭിച്ചതില്‍ നേരിയ ആശ്വാസമുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. വിചാരണ തടവുകാരെ ഇത്തരത്തില്‍ തടവില്‍ പാര്‍പ്പിക്കുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല