ഗ്രാമമുഖ്യന്റെ കല്‍പനപ്രകാരം 13 വയസുകാരിയെ മാനഭംഗപ്പെടുത്തി
ജാര്‍ഖണ്ഡ്: പതിമൂന്നുകാരിയെ ഗ്രാമമുഖ്യന്റെ കല്‍പനപ്രകാരം മാനഭംഗപ്പെടുത്തി. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഒരു യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് ശിക്ഷയായിട്ടായിരുന്നു പാസി വിഭാഗക്കാരനായ ഗോസാല്‍ പാസിയെന്ന ഗ്രാമമുഖ്യന്റെ പ്രാകൃത വിധി.വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി നല്‍കിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളായ ഗ്രാമമുഖ്യനെയും പീഡീപ്പിച്ചയാളെയും പെണ്‍കുട്ടിയുടെ സഹോദരനെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സംഭവം രാജ്യസഭയില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി. ശൂന്യവേളയില്‍ പ്രഭാത് ഝായാണ് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നു കക്ഷിഭേദമന്യേ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മംഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ