22കാരിയെ ബലാത്സംഗം ചെയ്ത് മദ്യക്കുപ്പി കുത്തിക്കയറ്റി!
ഓടുന്ന മാരുതി വാനിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി. ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് 22 കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. നോയിഡയിലെ ഒരു സ്വകാര്യാശുപത്രിക്ക് സമീപം യുവതിയെ ഉപേക്ഷിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു.
ഗാസിയാബാദിലെ വസുദ്ധരയില്‍ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ അക്രമികള്‍ വാനിലേക്ക് വലിച്ചുകയറ്റി ഓടിച്ചുപോകുകയായിരുന്നു. വാനില്‍വെച്ച് യുവതിയെ ഇവര്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റുകയായിരുന്നു. യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂട്ടബലാത്സംഗം ചെയ്ത അക്രമികള്‍ തന്റെ വീഡിയോ പിടിച്ചതായും യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത ശേഷം ജില്ലാ ഹോസ്പിറ്റലില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. അക്രമികള്‍ കുറേക്കാലമായി യുവതിയെ ഭീഷണിപ്പെടുത്തി വരികയാണ് എന്ന് യുവതിയുടെ കൂട്ടുകാരി പോലീസിന് മൊഴിനല്‍കി.
അക്രമികള്‍ മുന്‍പ് യുവതിയുടെ സുഹൃത്തുക്കളായിരുന്നത്രെ. അശ്ലീലവീഡിയോ കാണിച്ച് യുവതിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് യുവതി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ടെന്നും കൂട്ടുകാരി പറഞ്ഞു. മുന്‍പത്തെ കേസുകള്‍ അടക്കം തങ്ങള്‍ അന്വേഷിക്കുമെന്ന് ഗാസിയാബാദ് എസ് എസ് പി ധര്‍മേന്ദ്ര സിംഗ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ