Video Of Day

Breaking News

കത്രീനയെ കാണാന്‍ ഈ ബാലന്മാര്‍ ഇറങ്ങിത്തിരിച്ചതിന് എന്തിന് ?

ഗാസിയാബാദ്: സിനിമാ നടന്‍മാരോട് ആരാധന മൂത്ത് നാടും വീടും വിട്ടിറങ്ങുന്നവരുടെ വാര്‍ത്ത പുതുമയുള്ളതല്ല. എന്നാല്‍,ബോളിവുഡ് നടി കത്രീനയോടുള്ള കൊടിയ ആരാധനയില്‍ വണ്ടി കയറിയ മൂന്നു ബലന്‍മാരുടെ കഥയാണിത്.

യു.പിയിലെ ഗാസിയാബാദില്‍ നിന്നുള്ള 13 വയസുകാരാണ് താരത്തെ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ കാത്തിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കവി നഗര്‍ പൊലീസില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച മുംബൈയില്‍ മൂവരെയും കണ്ടത്തെുകയായിരുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇവര്‍ മുംബൈയില്‍ തീവണ്ടിയിറങ്ങി. കൂട്ടത്തിലൊരാള്‍ കയ്യില്‍ എടുത്ത അഛന്‍റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ടിക്കറ്റിന് പണം തരപ്പെടുത്തിയത്.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്ക്രീനില്‍ തങ്ങള്‍ കാണുന്ന താരം യഥാര്‍ഥത്തില്‍ എങ്ങനെയാണെന്ന് അറിയാനും പറ്റുമെങ്കില്‍ അവരുമായി കൂടിക്കാഴ്ച നടത്താനുമാണ് ഇറങ്ങിതിരിച്ചതെന്ന കഥ അറിയുന്നത്.

സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുന്ന മൂവര്‍ സംഘത്തെ കണ്ട ഒരു പൊലീസുകാരന്‍ കവി നഗര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല