Video Of Day

Breaking News

ഞങ്ങള്‍ സെക്‌സിനെക്കുറിച്ച്‌ സംസാരിക്കാറുണ്ട്; സൗന്ദര്യത്തില്‍ വലിയ കാര്യമില്ല‌: വിദ്യാബാലന്‍

മംഗളത്തിന് നല്‍കിയ അഭിമുഖം

? എന്താണ്‌ നിങ്ങളെ കൂടുതല്‍ സെക്‌സിയാക്കുന്നത്‌.
ഠ എന്റെ ശരീരവടിവ്‌ തന്നെയാണ്‌ അതിനുകാരണം.

? 'ലെറ്റ്‌സ് ജമ്പ്‌ റൈറ്റ്‌ ഇന്‍ ടു ഇറ്റ്‌' എന്ന സെക്‌സ് സിംബല്‍ റ്റാഗിനെക്കുറിച്ച്‌.
ഠ ഇത്‌ വളരെ അതിശയകരമായിരിക്കുന്നു. ജനങ്ങള്‍ എന്നെ ഇത്രയധികം അഭിനന്ദിക്കുന്നതിന്‌. ഈ റ്റാഗ്‌ ചെയ്യാന്‍ ഞാന്‍ ഒന്നും ക്രിയേറ്റ്‌ ചെയ്‌തിട്ടില്ല. എന്നാല്‍ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്‌ടമാണ്‌.

? ഒരു കലണ്ടറിനുവേണ്ടിയുള്ള സെക്‌സ് ഫോട്ടോ ഷൂട്ടില്‍നിന്നു മാറാനുള്ള കാരണം.
ഠ പരിണീതയ്‌ക്കു ശേഷമാണ്‌ ഡാബു രത്താനിയുടെ കലണ്ടര്‍ ചെയ്യാന്‍ തുടങ്ങിയത്‌. എന്നാല്‍ ആ സമയത്ത്‌ എനിക്ക്‌ ഒരു വീട്ടമ്മയുടെ ഇമേജാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ടാണ്‌ ഞാനതു വേണ്ടെന്നുവച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ കലണ്ടര്‍ അത്രയ്‌ക്കു ചീപ്പാണ്‌ എന്ന്‌ എനിക്കഭിപ്രായമില്ല.

? എങ്ങനെയുള്ള പുരുഷന്മാരാണ്‌ നിങ്ങളെ ആകര്‍ഷിക്കുന്നത്‌.
ഠ മറ്റുള്ളവരോട്‌ ബഹുമാനത്തോടെ പെരുമാറാന്‍ കഴിയുന്നവരെ എനിക്ക്‌ വളരെയേറെ ഇഷ്‌ടമാണ്‌. കൂടാതെ നല്ല ഹ്യൂമര്‍ സെന്‍സും ഇന്റലിജന്‍സും ഉണ്ടായിരിക്കണം. പുറമേ കാണുന്ന സൗന്ദര്യത്തില്‍ വലിയ കാര്യമില്ല. അങ്ങനെയുള്ള ആകര്‍ഷണം എനിക്കില്ല.

? സെക്‌സിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‌പങ്ങള്‍ ഭര്‍ത്താവുമായി ഷെയര്‍ ചെയ്യാറുണ്ടോ.
ഠ തീര്‍ച്ചയായും. ഞങ്ങള്‍ തമ്മില്‍ സെക്‌സിനെക്കുറിച്ച്‌ സംസാരിക്കാറുണ്ട്‌.

? നിങ്ങള്‍ തമ്മില്‍ ഈഗോ...
ഠ ഞങ്ങള്‍ ജോലിയില്‍ നന്നായി ശ്രദ്ധിക്കുന്നു. ഞാന്‍ എന്തു ചെയ്‌താലും അദ്ദേഹത്തിന്റെ പൂര്‍ണപിന്തുണയുണ്ട്‌. അവിടെ ഈഗോയ്‌ക്ക് സ്‌ഥാനമില്ല. ഇന്നത്തെക്കാലത്ത്‌് സ്‌ത്രീകളുടെ ഉയര്‍ച്ച കൂടുതല്‍ പുരുഷന്മാരും അംഗീകരിക്കുന്നവരാണ്‌.

? വിവാഹം എന്നു പറയുന്നത്‌ ശാരീരികമായ ബന്ധമാണെന്നു തോന്നുന്നുണ്ടോ.
ഠ ഒരിക്കലുമില്ല. സെക്‌സ് ആവശ്യത്തിനു വേണ്ടിയുള്ളതല്ല. ആഗ്രഹത്തിനുള്ളതാണ്‌. വൈകാരിക ബന്ധത്തിനാണ്‌ അവിടെ സ്‌ഥാനം. എന്നാല്‍ വിവാഹം അതിനുവേണ്ടിയുള്ള മാര്‍ഗമാണെന്നു ചിന്തിക്കരുത്‌.

? ഏറ്റവും കൂടുതലായി അംഗീകാരം നേടിത്തന്നത്‌ ഏതു ചിത്രത്തിന്റെ അഭിനയത്തിനാണ്‌.
ഠ റിലീസായതിനു ശേഷം ഞാന്‍ ഒരുപാട്‌ അഭിനന്ദനങ്ങള്‍ കേട്ടിരുന്നു. അതിലെ സവിതാ ബാബിയെ എല്ലാവരും ഇഷ്‌ടപ്പെടുന്നു.

? ബോളിവുഡിലെ സൂപ്പര്‍ സ്‌റ്റാറുകളെല്ലാം നാല്‌പതു വയസിനു മുകളിലാണല്ലോ...
ഠ അത്‌ അവരുടെ വര്‍ഷങ്ങളായുള്ള പ്രവൃത്തിപരിചയമാണ്‌ അവരെ ഇപ്പോഴും സൂപ്പര്‍ സ്‌റ്റാറാക്കുന്നത്‌.

? സ്‌ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക്‌ ഒരു പരിധിയുമില്ല. ഇതിന്‌ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ.
ഠ ഇതിന്‌ പെട്ടെന്നൊരു പരിഹാരം എന്താണെന്നു പറയാന്‍ എനിക്കറിയില്ല. നിയമം കൂടുതല്‍ കര്‍ക്കശമാക്കണം. പിന്നെ വിദ്യാഭ്യാസവും ലോകപരിചയവും സ്വയം പ്രതിരോധിക്കാനുള്ള ആര്‍ജ്‌ജവവും സ്‌ത്രീകള്‍ നേടിയെടുക്കണം.

അഭിപ്രായങ്ങളൊന്നുമില്ല