റൊണാള്‍ഡോയെ കൊന്നുകളയാന്‍ ആലോചിച്ചിരുന്നുവെന്ന് മാതാവ്
ഡൊളോറസ് അവീറോയെന്ന സ്ത്രീ ഒരുപക്ഷേ അന്ന് ആ തീരുമാനമെടുത്തിരുന്നെങ്കില്‍… അഞ്ചാമതൊരു കുട്ടി കൂടി ജനിക്കുന്നത് ഭാരമാവുമെന്നു വിശ്വസിച്ച് ഗര്‍ഭം അലസിപ്പിക്കാമെന്ന് തീരുമാനിച്ചെങ്കിലും ഏതോ ഒരു ഉൾവിളിയാൽ ഡൊളോറസിന് തന്റെ തീരുമാനം മാറ്റേണ്ടി വന്നു . ഒടുവില്‍ അവൻ ജനിച്ചു കാലങ്ങൾക്കിപ്പുറം ഒരു കാല്പന്തിനോളം ലോകത്തെ ചെറുതാക്കി അവൻ വലുതായപ്പോൾ തന്റെ പഴയ തീരുമാനനങ്ങലെക്കുറിച്ചോർത്ത് ആ അമ്മയുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞിരുന്നു.ഒരുപക്ഷെ ഒരമ്മയുടെ തെറ്റായ തീരുമാനത്താൽ ഇല്ലതാകുമായിരുന്നത് ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായ പോര്‍ച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു
ക്രിസ്റ്റ്യാനോയുടെ അമ്മ ഡൊളോറസ് തന്റെ ആത്മകഥയിലാണ് മകനെ ഇല്ലാതാക്കാനുള്ള തീരുമാനമെടുത്തതും പിന്നീട് അത് മാറ്റിയതുമായ കഥ വെളിപ്പെടുത്തുന്നത്.
ഡോളറസിന്റെ നാലുമക്കള്‍ക്കു ശേഷം ക്രിസ്റ്റിയാനോയെ ഗര്‍ഭം ധരിച്ചപ്പോള്‍ സാമ്പത്തിക ബാധ്യത മൂലം അത് ഇല്ലാതാക്കാന്‍ ശ്രമിച്ചു. പക്ഷേ ഡോക്ടര്‍ നിരുത്സാഹപ്പെടുത്തി. ഡോക്ടറുടെ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ ഗര്‍ഭം അലസിക്കളയാനുള്ള കുറുക്കുവഴികള്‍ തേടി. ബിയര്‍ കഴിച്ച് ഓടിയാല്‍ ഗര്‍ഭം അലസുമെന്ന് ആരോ പറഞ്ഞത് കേട്ട് അതും പരീക്ഷിച്ചു. പക്ഷേ ഒടുവില്‍ തന്റെ തീരുമാനം ഡോളറസ് മാറ്റുകയായിരുന്നു
ക്രിസ്റ്റ്യാനോയുടെ മാതാവ് ഡൊളോറസിന്റെ ആത്മകഥ പോര്‍ച്ചുഗലില്‍ ഇന്ന് പ്രകാശനം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ