Video Of Day

Breaking News

വനിതാ ഡോക്ടറെ ആള്‍ക്കൂട്ടം നഗ്നയാക്കി

ബാംഗ്ലൂര്‍: അംഗണ്‍വാടി കുട്ടികളുടെ ഭക്ഷണത്തിന് നിലവാരമില്ല എന്ന് പരാതിപ്പെട്ട വനിതാ ഡോക്ടറെ ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്തു. ബാഗ്ലൂരിന്റെ ഉള്‍പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വനിതാ ഡോക്ടറാണ് പീഡനത്തിന് ഇരയായത്. കയ്യേറ്റത്തിനിടെ വനിതാ ഡോക്ടറെ ആളുകള്‍ നഗ്നയാക്കിയതായും പരാതിയുണ്ട്. ഗ്രാമപഞ്ചായത്ത് മുഖ്യന്റെ മുന്നില്‍ വെച്ചാണ് വനിതാ ഡോക്ടര്‍ ആള്‍ക്കൂട്ടത്തിന്റെ പീഡനം സഹിക്കേണ്ടി വന്നത്. പരാതിയെത്തുടര്‍ന്ന് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അംഗണ്‍വാടിയിലെ ഉച്ചഭക്ഷണത്തെക്കുറിച്ച് ഡോക്ടര്‍ രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ല. എങ്കിലും ഇവരെ കൈയേറ്റം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് തലവന്‍ കൂട്ടാളികളോട് പറയുകയായിരുന്നത്രെ.

ജൂലൈ ഏഴിനാണ് സംഭവം ഉണ്ടായത്. സര്‍ക്കാരിന്റെ പ്രൈമറി ഹെല്‍ത്ത് സെന്ററിലായിരുന്നു വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. നൂറോളം പേര്‍ ചേര്‍ന്ന് ഇവരെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയുമായിരുന്നു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിന്നും ഏകദേശം ഇരുപതോളം പേര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ഐ പി സി 354 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബാംഗ്ലൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഫ്രേസര്‍ ടൗണില്‍ 22 കാരിയെ പോലീസ് വാഹനത്തില്‍ കയറ്റി അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ജൂലൈ രണ്ടിന് മാറത്തഹള്ളിയിലെ പ്രശസ്തമായ സ്‌കൂളില്‍ ആറ് വയസ്സുകാരിയെ ഫിസിക്കല്‍ ട്രെയിനര്‍ പീഡിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല