അനാശാസ്യ വീഡിയോ ലാപ്പിലാക്കി: റുക്സാനയുടെ കെണിയില്‍ രാഷ്ട്രീയക്കാര്‍, സിനിമക്കാര്‍, പ്രമുഖര്‍
കൊച്ചി: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാരനായി ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇന്ദ്രപ്രസ്‌ഥത്തിലെ വിശ്വസ്‌തന്‍ പ്രവര്‍ത്തിച്ചതായി വിവരം.
ആവശ്യക്കാര്‍ക്കു സംഘത്തില്‍പെട്ട സൂര്യയെ പരിചയപ്പെടുത്തിയിരുന്നത് ഇദ്ദേഹമാണെന്നാണു സൂചന. കേസില്‍ ഇനി പിടികിട്ടാനുള്ള ബംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ ഇയാളുടെ അടുത്ത സുഹൃത്താണ്. ഇയാള്‍ വഴിയാണ് ഉന്നതര്‍ അനാശാസ്യത്തട്ടിപ്പുകാരുടെ കെണിയില്‍പെട്ടത്. സംഘം രണ്ടു വീടും രണ്ടു ഫ്‌ളാറ്റും കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
ആവശ്യക്കാരുടെ വിളിയെത്തുമ്പോള്‍ ഈ കേന്ദ്രങ്ങളിലേക്കു പോകുകയാണു പതിവ്. തമ്മനത്തെ ഡി.ഡി ഫ്‌ളാറ്റില്‍ മധ്യവയസ്‌കയായ സ്‌ത്രീക്കൊപ്പമായിരുന്നു സൂര്യയുടെ താമസം. അനാശാസ്യത്തിനും ഭീഷണിപ്പെടുത്തി പണം തട്ടാനുമായി സംഘം ഒരാഴ്‌ച മുമ്പ് വാഴക്കാലയില്‍ പുതിയ വീട് വാടകയ്‌ക്കെടുത്തിരുന്നു. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ രണ്ടാംനില സൂര്യയാണു വാടകയ്‌ക്കെടുത്തത്. ഇവിടെ നാലു യുവാക്കളെയാണു താമസിപ്പിച്ചിരുന്നത്. ഇവര്‍ അനാശാസ്യത്തിനുള്ള ഇടനിലക്കാരും ഗുണ്ടകളുമായിരുന്നെന്നാണു വിവരം.
സൂര്യയുടെ ആലപ്പുഴയിലെ വീട്ടിലായിരുന്നു ഇടപാടിന്റെ തുടക്കം. പിന്നീട് നാട്ടുകാര്‍ ഇടപെട്ടതോടെയാണു കൊച്ചിയിലെത്തിയത്. പാലാരിവട്ടവും വാഴക്കാലയും എറണാകുളത്തെ രണ്ട് ആഡംബര ഫ്‌ളാറ്റും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പ്രതികളെ ചോദ്യം ചെയ്‌തതില്‍ നിന്നു ഞെട്ടിക്കുന്ന വിവരങ്ങളാണു പോലീസിനു ലഭിച്ചിരിക്കുന്നത്.
പ്രമുഖ കെട്ടിട നിര്‍മാതാവും നടനും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അനാശാസ്യ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ കുടുങ്ങി. കസ്‌റ്റഡിയില്‍ കിട്ടിയ നാലു പ്രതികളെയും പോലീസ് വെവ്വേറെയാണു ചോദ്യം ചെയ്‌തത്. സംഘത്തിന്റെ ഭീഷണിക്കു വിധേയനായ ആദ്യ പരാതിക്കാരന്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌തതായും വിവരം ലഭിച്ചിട്ടുണ്ട്. 2006 മുതല്‍ അനാശാസ്യവൃത്തിക്കിറങ്ങിയ റുക്‌സാനയും സൂര്യയും സമൂഹത്തിലെ വമ്പന്മരെയും പണച്ചാക്കുകളെയുമാണു കെണിയില്‍ വീഴ്‌ത്തിയത്. ഏഴുവര്‍ഷത്തോളമായി രംഗത്തുള്ള ഇവര്‍ ചോദ്യം ചെയ്യലിനോടു കാര്യമായി സഹകരിച്ചില്ലെന്നാണു സൂചന. അറസ്‌റ്റിലായ ഹൈക്കോടതി അഭിഭാഷകന്‍ സനിലന്റെ വീട് റെയ്‌ഡ് ചെയ്‌ത നോര്‍ത്ത് സി.ഐ: എന്‍.സി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസിലെ നിര്‍ണായക തെളിവായ ലാപ്‌ടോപ്പ് പിടിച്ചെടുത്തത്. ഇതു പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതികളെ കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും എത്തിച്ച് തെളിവെടുത്തു. കസ്‌റ്റഡിയിലുള്ള ഇടനിലക്കാരന്‍ പ്രജീഷില്‍ നിന്ന് ഒട്ടേറെ വിവരം ലഭിച്ചിട്ടുണ്ട്. റുക്‌സാന, സൂര്യ, ഹൈക്കോടതി അഭിഭാഷകനായ സനിലന്‍, എന്നിവരാണ് മറ്റുപ്രതികള്‍.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ