Video Of Day

Breaking News

മോഡിയുടെ അനുയായികള്‍ എന്നെ തെറ്റിദ്ധരിച്ചു: വിദ്യ ബാലന്‍

മോഡിയുടെ അനുയായികള്‍ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്‌ ബോളിവുഡ്‌ നടി വിദ്യ ബാലന്‍. തന്റെ പുതിയ ചിത്രമായ 'ബോബി ജാസൂസി'ന്റെ പ്രചരണത്തിനായി നരേന്ദ്ര മോഡിയെ അനുസ്‌മരിപ്പിക്കുന്ന വേഷത്തിലെത്തിയ വിദ്യക്ക്‌ എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോഡി ആദ്യം ജോലിചെയ്‌ത ചായക്കടയില്‍ കയറാന്‍ ശ്രമിച്ച വിദ്യയെ പ്രതിഷേധക്കാര്‍ തടയുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിദ്യ വിശദീകരണവുമായി രംത്തെത്തിയിരിക്കുന്നത്‌.

മോഡിയെ ആദരിക്കുന്നതിനാലാണ്‌ താന്‍ അദ്ദേഹത്തിന്റെ വേഷത്തില്‍ എത്തിയതെന്നും വിദ്യ പറയുന്നു. ചിലര്‍ തന്നെ തെറ്റിദ്ധരിച്ചത്‌ എന്താണെന്ന്‌ മനസ്സിലാകുന്നില്ലെന്നും വിദ്യ പറഞ്ഞു. 'ബോബി ജാസൂസി'ല്‍ ടൈറ്റില്‍ റോളായ ഡിറ്റക്‌ടീവിന്റെ റോളില്‍ എത്തുന്ന വിദ്യ ചിത്രത്തില്‍ 12 വ്യതസ്‌ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്‌. ഭിക്ഷക്കാരന്‍ മുതല്‍ നരേന്ദ്ര മോഡി വരെയുള്ളവരുടെ വേഷത്തിലാണ്‌ വിദ്യ എത്തുന്നതെന്നാണ്‌ പുതിയ വാര്‍ത്ത.

അഭിപ്രായങ്ങളൊന്നുമില്ല